Posted On
date_range Updated On
date_range കോയമ്പത്തൂർ വാഹനാപകടം: പരിക്കേറ്റവരുടെ ചികിത്സചെലവ് സർക്കാർ ഏറ്റെടുക്കും
തിരുവനന്തപുരം: കോയമ്പത്തൂരിൽ കെ.എസ്.ആർ.ടി.സി വോൾവോ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്ത ിൽ പരിക്കേറ്റവരുടെ ചികിത്സചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചർ. വാഹനാപകടത്തിൽ പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാൻ 20 ആംബുലൻസുകൾ തിരുപ്പൂരിലേക്ക് അയച്ചതായും ആരോഗ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. പത്ത് കനിവ് 108 ആംബുലൻസുകളും പത്ത് മറ്റ് ആംബുലൻസുകളുമാണ് അയക്കുന്നത്. പരിക്കേറ്റവരെ കേരളത്തിലെത്തിച്ച് ചികിത്സിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.