കണ്ണൂര്‍ മെഡിക്കൽ കോളജിലെ ശുചിമുറിയിൽ മൂർഖൻ

പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് കാര്‍ഡിയോളജി വിഭാഗം ശുചിമുറിയിൽ മൂര്‍ഖൻ പാമ്പിനെ കണ്ടെത്തി. ബി. ബ്ലോക്കിലെ രോഗിയുടെ കൂട്ടിരിപ്പുകാരന്‍ ശുചിമുറിയിലേക്ക് പോകുമ്പോഴാണ് പാമ്പിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാരെത്തി പാമ്പിനെ പിടൂകൂടി.

മെഡിക്കല്‍ കോളജില്‍ വര്‍ഷങ്ങളായി തുടര്‍ന്നുവരുന്ന വിഷപ്പാമ്പ് ശല്യം മാറ്റമില്ലാതെ തുടരുകയാണ്. മാസങ്ങൾക്കു മുമ്പ് തീവ്രപരിചരണ വിഭാഗത്തിലും വാർഡിനു മുന്നിലും പാമ്പിനെ കണ്ടിരുന്നു.

വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളിലും മറ്റും പാമ്പ് ശല്യം നേരത്തെ തന്നെ ഉണ്ടായിരുന്നു. പ്രദേശത്തെ കാട് വെട്ടിത്തെളിക്കാത്തതും മാലിന്യനിക്ഷേപമുമാണ് പാമ്പ് ശല്യം വർധിക്കാന്‍ കാരണമെന്ന് നാട്ടുകാർ പറയുന്നു.

Tags:    
News Summary - Cobra found in Kannur Medical College toilet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.