പ്രതിപക്ഷം കാണിച്ചത്​ സംസ്​കാരമില്ലാത്ത പ്രവൃത്തി -മുഖ്യമന്ത്രി

തിരുവനന്തപുരം: നിയമസഭയിൽ അവിശ്വാസ പ്രമേയ ചർച്ച നടന്ന ദിവസം പ്രതിപക്ഷം പെരുമാറിയത്​ സംസ്​കാരം ഇല്ലാത്തവരെ പോലെയായിരുന്നെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾക്കെല്ലാം​ ഉത്തരം പറയാൻ താൻ ഒരുക്കമായിരുന്നു. എന്നാൽ, പറയുന്നത്​ കേൾക്കാൻ നിൽക്കാതെ മുദ്രാവാക്യങ്ങളും തെറിവിളികളുമായി പ്രതിപക്ഷം ബഹളമുണ്ടാക്കുകയായിരുന്നു. പറയുന്നത്​ കേൾക്കാൻ നിൽക്കാതെ 'കള്ളൻ' എന്ന്​ വിളിക്കുന്നത്​ എവിടത്തെ സംസ്​കാരമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്​ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.