കോട്ടയം സി.എം.എസ് കോളജ് യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘർഷം

സി.എം.എസ് കോളജ് സംഘർഷം: എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ ഡിവൈ.എസ്.പിക്ക് സ്ഥലംമാറ്റം

കോട്ടയം: സി.എം.എസ് കോളജ് വിദ്യാർഥി യൂണിയൻ സംഘർഷത്തിനിടെ എസ്.എഫ്.ഐ-ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തിയ ഡിവൈ.എസ്.പിക്ക് സ്ഥലംമാറ്റം. കോട്ടയം ഡിവൈ.എസ്.പി കെ.ജി. അനീഷിനെ പത്തനംതിട്ട ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയത്.

ആഗസ്റ്റ് 21നാണ് വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിന്‍റെ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ടായിരുന്നു സി.എം.എസ് കോളജിൽ കെ.എസ്.യു - എസ്.എഫ്.ഐ പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായത്. മ​ണി​ക്കൂ​റു​ക​ളോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടി. പ​ല​കു​റി പൊ​ലീ​സ്​ ലാ​ത്തി​വീ​ശി​യെ​ങ്കി​ലും പി​രി​ഞ്ഞു​പോ​കാ​ൻ അ​ക്ര​മാ​സ​ക്​​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​യി​ല്ല. പൊ​ലീ​സി​ന്​ നേ​രെ​യും ആ​ക്ര​മ​ണ​മു​ണ്ടാ​യി. രാ​ത്രി വൈ​കി​യും കോ​ള​ജി​ൽ സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​ർന്നു. ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി വി​ദ്യാ​ർ​ഥി​ക​ൾ സം​ഘം ചേ​ർ​ന്ന്​ ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ട്ടു.

ക്ലാ​സ്​ പ്ര​തി​നി​ധി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ സം​ഘ​ർ​ഷ​ത്തി​ന്​ തു​ട​ക്കം. ജ​യി​ച്ച ക്ലാ​സ്​ പ്ര​തി​നി​ധി​ക​ളാ​ണു പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. തോ​ൽ​വി ഭ​യ​ന്ന എ​സ്.​എ​ഫ്.​ഐ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ കെ.​എ​സ്.​യു ആ​രോ​പി​ച്ച​ത്. ക്ലാ​സ്​ പ്ര​തി​നി​ധി സീ​റ്റു​ക​ളി​ൽ 71 എ​ണ്ണം കെ.​എ​സ്.​യു നേ​ടി​യെ​ന്നും വി​റ​ളിപൂ​ണ്ട എ​സ്.​എ​ഫ്.​ഐ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള യൂ​നി​യ​ൻ ഭ​ര​ണം കൈ​വി​ടു​മെ​ന്ന പ​രി​ഭ്രാ​ന്തി​യി​ൽ അ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നെ​ന്നും കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​ർ പറഞ്ഞത്.

തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​മ്പോ​ൾ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ട​മാ​യി കോ​ള​ജി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി ക്ലാ​സ്​​മു​റി​ക​ളു​ടെ ജ​നാ​ല​ക​ളും ക​ത​കു​ക​ളും അ​ടി​ച്ചു ത​ക​ർ​ത്ത​താ​യും ആ​രോ​പ​ണം ഉയർന്നു. തു​ട​ർ​ന്ന്​ കെ.​എ​സ്.​യു-​എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ പ​ര​സ്പ​രം ഏ​റ്റു​മു​ട്ടി. സം​ഘ​ർ​ഷം ശ​ക്​​ത​മാ​യ​തി​നെ തു​ട​ർ​ന്ന്​ കൂ​ടു​ത​ൽ പൊ​ലീ​സെ​ത്തി വി​ദ്യാ​ർ​ഥി​ക​ളെ പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഇ​രു ഭാ​ഗ​ങ്ങ​ളി​ലാ​യി അ​ണി​നി​ര​ന്ന വി​ദ്യാ​ർ​ഥി സം​ഘ​ങ്ങ​ൾ പ​ര​സ്​​പ​രം പോ​ർ​വി​ളി​യും ന​ട​ത്തി.

സ​ന്ധ്യ​യോ​ടെ പു​റ​ത്ത്​ നി​ന്നെ​ത്തി​യ കെ.​എ​സ്.​യു പ്ര​വ​ർ​ത്ത​ക​രു​ടെ ഒ​രു സം​ഘം ഗേ​റ്റി​ന്​ മു​ന്നി​ൽ​നി​ന്നു കോ​ള​ജി​ലേ​ക്ക്​ ക​ല്ലെ​റി​ഞ്ഞു. കോ​ള​ജി​ന്​ പു​റ​ത്തു​ണ്ടാ​യി​രു​ന്ന എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​രി​ൽ ചി​ല​ർ ഹെ​ൽ​മ​റ്റ്​ ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച്​ അ​വ​രെ നേ​രി​ട്ടു. ഈ ​സ​മ​യം കോ​ള​ജി​ന്‍റെ പ​ല കോ​ണു​ക​ളി​ലും വി​ദ്യാ​ർ​ഥി​ക​ൾ ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. രാ​ത്രി​യോ​ടെ ജി​ല്ല പൊ​ലീ​സ്​ മേ​ധാ​വി ഷാ​ഹു​ൽ​ ഹ​മീ​ദ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ എം.​എ​ൽ.​എ, സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി ര​ഘു​നാ​ഥ്​ തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്തെ​ത്തി സം​സാ​രി​ച്ചെ​ങ്കി​ലും സം​ഘ​ർ​ഷാ​വ​സ്ഥ​ക്ക്​ അ​യ​വു​വ​ന്നി​രുന്നില്ല.

പൊലീസിന്റെ കർശനമായ ഇടപെടലിനെ തുടർന്ന് രാത്രി പത്തരയോടെയാണ് സംഘർഷം അവസാനിച്ചത്. വിദ്യാർഥികൾക്ക് പുറമെ പുറത്തുനിന്നും ഇരുകൂട്ടരുടെയും നൂറുകണക്കിന് ആളുകൾ കൂടി എത്തിയതോടെ കൂടുതൽ കയ്യാങ്കളിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഫലം പ്രഖ്യാപനം പിറ്റേദിവസം കോളജ് വെബ്സൈറ്റിലൂടെയാണ് അധികൃതർ നടത്തിയത്.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15ൽ 14 സീറ്റിലും കെ.എസ്.യു സ്ഥാനാർഥികളാണ് വിജയിച്ചത്. ഒരു സീറ്റിൽ മാത്രമാണ് എസ്.എഫ്.ഐക്ക് ലഭിച്ചത്. 28 വർഷങ്ങൾക്ക് ശേഷമായിരുന്നു കെ.എസ്.യു യുണിയൻ പിടിച്ചത്. 

Tags:    
News Summary - CMS College clash: DySP who lathicharged SFI-DYFI activists transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.