കൊച്ചി: കേന്ദ്രസര്‍ക്കാറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തീവ്രവലതുപക്ഷ ഭരണകൂടങ്ങളും നടപ്പാക്കുന്ന തീവ്ര വലതുപക്ഷ നിലപാടുകളാണ് കേരള സര്‍ക്കാറും സി.പി.എമ്മും പിന്തുടരുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. കൊച്ചി മറൈന്‍ഡ്രൈവിലെ കെ.ആര് ഗൗരിയമ്മ നഗറില്‍ സി.എം.പി 11ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സതീശന്.
സി.എം.പി ജനറല്‍ സെക്രട്ടറി സി.പി. ജോണ്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന് മുഖ്യപ്രഭാഷണം നടത്തി. രാജേന്ദ്ര മൈതാനിയില്‍നിന്ന് പതിനായിരങ്ങള്‍ പങ്കെടുത്ത ബഹുജന റാലി സമ്മേളന നഗരിയിലെത്തിയതോടെയാണ് പൊതുസമ്മേളനത്തിന് തുടക്കമായത്. തിങ്കളാഴ്ച എറണാകുളം ടൗണ്‍ഹാളില്‍ ആരംഭിക്കുന്ന പരിപാടികള്‍ക്ക് പി.ആര്.എന്‍. നമ്പീശന് പതാക ഉയര്‍ത്തുന്നതോടെ തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.