Posted On
date_range Updated On
date_range സി.എം.പി നേതാവ് കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു
കോഴിക്കോട്: സി.എം.പി സംസ്ഥാന സെക്രട്ടറി കെ.ആര്‍ അരവിന്ദാക്ഷന്‍ അന്തരിച്ചു. 66 വയസായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകീട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിത്തത്.
മൃതദേഹം സ്വദേശമായ കോട്ടയത്തേക്ക് കൊണ്ടുപോയി. സംസ്കാരം വൈകീട്ട് നാലിന് തിരുനക്കരയിലെ വീട്ടുവളപ്പില്‍ നടക്കും. ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ രണ്ടരവരെ കോട്ടയം അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.