മഴക്കെടുതി വിലയിരുത്താൻ മുഖ്യമന്ത്രിയും സംഘവും കൊച്ചിയിൽ

തിരുവനന്തപുരം: സംസ്​ഥാനത്ത്​ മഴക്കെടുതി രൂക്ഷമായ ഭാഗങ്ങൾ സന്ദർശിക്കുന്നതിനായി തിരുവനന്തപുരത്തു നിന്ന്​ ​െഹലികോപ്​ടറിൽ യാത്ര തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനും സംഘവും കൊച്ചിയിലെത്തി. എറണാകുളത്തെ ദുരിതങ്ങൾ നേരിൽ കണ്ട്​ വിലയിരുത്തുന്നതിനാണ്​ സംഘം കൊച്ചിയി​ലെത്തിയത്​. നേരത്തെ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ച ശേഷം അവലോകനയോഗത്തിൽ അടിയന്തര നഷ്ട​പരിഹാരം പ്രഖ്യാപിച്ച ശേഷമാണ്​ സംഘം കൊച്ചിയിലേക്ക്​ തിരിച്ചത്​. 

വയനാട്ടിലെ സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലായിരുന്നു മുഖ്യമന്ത്രിയും സംഘവും ഇറങ്ങിയത്​.  ജില്ലയിലെ മ​ഴക്കെടുതികൾ വിലയിരുത്തിയ സംഘം ജില്ലയിലെ ഏറ്റവും വലിയ ദുരിതാശ്വാസ ക്യാമ്പായ കൽപ്പറ്റ മുണ്ടേരി ഗവ. സ്​കൂൾ സന്ദർശിച്ചു.​ ക്യാമ്പിലുള്ളവരുടെ ആവലാതികൾ കേട്ട ശേഷം മുഖ്യമന്ത്രിയും സംഘവും കലക്​ടറേറ്റിൽ അവലോകന യോഗത്തിനെത്തുകയായിരുന്നു. ജില്ലയിൽ വീടും ഭൂമിയും നഷ്​ടപ്പെട്ടവർക്ക്​ 10 ലക്ഷം രൂപ നഷ്​ടപരിഹാരം പ്രഖ്യാപിച്ചാണ്​ സംഘം മടങ്ങിയത്​.    

ഇടുക്കിയിൽ ആദ്യം ഇറങ്ങുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്​. എന്നാൽ മോശം കാലാവസ്ഥയെ തുടർന്ന്​ ഹെലികോപ്​ടറി​​​​​​​​​​​​െൻറ ലാൻഡിങ്​ സാധ്യമാകാത്തതിനാൽ സംഘത്തിന്​ ഇടുക്കിയിൽ ഇറങ്ങാനായില്ല. ഇതേ തുടർന്നാണ്​  പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നതിനായി വയനാട്ടിലേക്ക്​ തിരിച്ചത്​. 
 
ഇടുക്കി, ആലപ്പുഴ, എറണാകുളം, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളി​െല ദുരിത ബാധിത മേഖലകളിലാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം നിശ്​ചയിച്ചിരുന്നത്​. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ടോം ജോസ്, പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ എന്നിവരും അനുഗമിക്കുന്നുണ്ട്​. 

മുഖ്യമന്ത്രി പ​െങ്കടുക്കില്ലെങ്കിലും കട്ടപ്പനയിൽ നടക്കുന്ന അവലോകനയോഗത്തിൽ മാറ്റമുണ്ടാവില്ല. വയനാട്​ സുൽത്താൻ ബത്തേരിയിൽ ഇറങ്ങുന്ന സംഘം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യും. തുടർന്ന്​ കോഴിക്കോ​േട്ടക്ക്​ പോകും. 4.45 ഒാടെ കൊച്ചിയിലേക്ക്​ ​തിരിക്കുന്ന സംഘം ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ആറരയോടെ തിരുവനന്തപുരത്തേക്ക്​ മടങ്ങും. മറ്റിടങ്ങളിൽ ആകാശ നിരീക്ഷണം നടത്തുമെന്നാണ്​ അറിയിച്ചിരിക്കുന്നത്​. 

പാലക്കാട് ജില്ലയിലെ മഴക്കെടുതികൾ വിലയിരുത്താൻ മന്ത്രി എ.കെ ബാല​​​​​െൻറ നേതൃത്വത്തിൽ അവലോകന യോഗം തുടങ്ങി. വിവിധ വകുപ്പ് പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നു. യോഗത്തിന് ശേഷം ദുരിതബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും മന്ത്രി നേരിട്ട് സന്ദർശിക്കും.

അതേസമയം,  സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പി​​​​​​​​​​​​​​​​െൻറ പശ്​ചാത്തലത്തിൽ വയനാട്​ ആഗസ്റ്റ് 14 വരെയും  ഇടുക്കിയിൽ ആഗസ്റ്റ് 13 വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ആഗസ്റ്റ് 11 വരെ റെഡ്​ അലെർട്ട്​ പ്രഖ്യാപിച്ചിരിക്കുകയാണ്​. മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന്​ ദുരന്ത നിവാരണ സേന മുന്നറിയിപ്പ്​ നൽകി. 

 

 

Tags:    
News Summary - CM Visit the Flooded Area - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.