മുല്ലപ്പെരിയാർ അണക്കെട്ടിൽ പ്രശ്നങ്ങളില്ലെന്ന് മുഖ്യമന്ത്രി; അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കും

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട്​ നിലവിൽ ആശങ്കക്ക്​ വകയില്ലെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹമാധ്യമങ്ങൾ വഴി അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നടപടിയെടുക്കും. വസ്​തുതകളുടെ അടിസ്ഥാനത്തിലല്ല ഇത്തരം പ്രചാരണം. എം.എം. മണിയുടെ ശ്രദ്ധക്ഷണിക്കലിനുള്ള മറുപടിയിലാണ്​ മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് ഇറങ്ങിപ്പോകുന്നതിന് മുമ്പ്​ നടത്തിയ പ്രസംഗത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ മുല്ലപ്പെരിയാർ വിഷയം ഉന്നയിച്ചിരുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് വ്യാപകമായ പ്രചാരണങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡാം പൊട്ടാന്‍ പോകു​െന്നന്നും ലക്ഷങ്ങളുടെ ജീവന് ഭീഷണിയാണെന്നുമുള്ള പ്രചാരണമാണ് നടക്കുന്നത്. ഇത് ഏതാനും ജില്ലകളെ വലിയ ഭീതിയിലാക്കിയിട്ടുണ്ട്. മുല്ലപ്പെരിയാറിലുള്ള ആശങ്കകള്‍ മാറ്റണമെന്നും വിഷയം ജനങ്ങളോട് വ്യക്തമായി സംസാരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കെടുതിയെക്കുറിച്ച് ശ്രദ്ധക്ഷണിക്കല്‍ അവതരിപ്പിച്ച എം.എം. മണിയും വിഷയം ഉയര്‍ത്തി. സുപ്രീംകോടതിയെ വീണ്ടും സമീപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ വിഷയം ചിലര്‍ ഉണ്ടാക്കിയതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഭീതി പരത്തുന്നത് നാടിന് ഗുണം ചെയ്യില്ല. മുല്ലപ്പെരിയാറില്‍ നേര​േത്തതന്നെ സംസ്ഥാനത്തിന് നിലപാടുണ്ട്. പുതിയ ഡാം വേണമെന്ന നിലപാടിനോട് നിര്‍ഭാഗ്യവശാല്‍ കേന്ദ്രം ഉള്‍പ്പെടെ ചിലര്‍ യോജിക്കുന്നില്ല. നമ്മള്‍ പുതിയ ഡാമിനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകതന്നെയാണ്. അതിനിടയിലാണ് ഇപ്പോള്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന പ്രചാരണം. കേരളവുമായി എല്ലാക്കാര്യത്തിനും സഹകരിക്കുന്ന സംസ്ഥാനമാണ് തമിഴ്‌നാട്. എന്നാല്‍ ചില കാര്യങ്ങളില്‍ ചില വ്യത്യാസങ്ങള്‍ ഉണ്ടായേക്കാം. അത് ചര്‍ച്ചകളിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags:    
News Summary - CM says there are no problems with Mullaperiyar dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.