സി.എം രവീന്ദ്രൻെറ ജീവനും ഭീഷണി; സ്വപ്​നക്കെതിരായ ഭീഷണിക്ക്​ പിന്നിൽ സർക്കാറെന്നും ചെന്നിത്തല

തിരുവനന്തപുരം: സ്വർണക്കടത്ത്​ കേസിലെ പ്രതി സ്വപ്​ന സുരേഷിനെതിരായ ഭീഷണിക്ക്​ പിന്നിൽ സംസ്ഥാന സർക്കാറാണെന്ന്​ പ്രതിപഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സി.എം രവീന്ദ്രൻെറ ജീവനും ഭീഷണിയുണ്ട്​. രവീന്ദ്രനെ ചോദ്യം ചെയ്​താൽ ഉന്നതർ കുടുങ്ങും. രവീന്ദ്രൻെറ അസുഖം സംബന്ധിച്ച്​ എയിംസിൽ നിന്നുള്ള സംഘം പരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സ്വർണ കടത്ത്​ കേസിലെ അന്വേഷണം അട്ടിമറിക്കാനാണ്​ സർക്കാറിൻെറ നീക്കമെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം, സ്വപ്​നയുടെ രഹസ്യമൊഴി ആവശ്യപ്പെട്ട്​ കസ്​റ്റംസ്​ കോടതിയെ സമീപിച്ചേക്കും. സ്വപ്​നക്കെതിരായ ഭീഷണിയുടെ പശ്​ചാത്തലത്തിലാണ്​ നീക്കം. സ്വപ്​നക്കെതിരായ ഭീഷണിക്ക്​ പിന്നിൽ ജയിൽ ​ഉദ്യോഗസ്ഥരാണെന്നാണ്​ കസ്​റ്റംസ്​ നിലപാട്​.

Tags:    
News Summary - CM Raveendran's life threatened; Chennithala blamed the government for the threat against Swapna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.