Posted On
date_range Updated On
date_range തിങ്കളാഴ്ച വീണ്ടും മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം
തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ മുഖ്യമന്ത്രി പിണറായി വിജയെൻറ വാർത്താ സമ്മേളനം വീണ്ടും തുടങ്ങുന്നു. ഒന്നിട വിട്ട ദിവസങ്ങളിൽ ഇനി മുഖ്യമന്ത്രി മാധ്യമ പ്രവർത്തകരെ കാണും. വാർത്താ സമ്മേളനം ഒഴിവാക്കിയത് അപവാദപ്രചാരണങ്ങൾക്ക് കാരണമായതിനെ തുടർന്നാണ് തീരുമാനമെന്ന് റിപ്പോർട്ട്.
നേരത്തെ കോവിഡ് നിയന്ത്രണമായതിനെ തുടർന്ന് വാർത്താ സമ്മേളനം നിർത്തുകയാണെന്ന് മുഖ്യമന്ത്രി അറിയിച്ചിരുന്നു. എന്നാൽ, കെ.എം ഷാജിയുമായി ബന്ധപ്പെട്ടും സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ടും മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിച്ചതാണ് വാർത്താ സമ്മേളനം നിർത്താൻ കാരണമെന്നായിരുന്നു പ്രചാരണങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.