Posted On
date_range Updated On
date_range പ്രവാസികൾക്ക് ഭവന നിർമാണ പദ്ധതി പരിഗണനയിൽ –മുഖ്യമന്ത്രി
മലപ്പുറം: സ്വന്തമായി വീട് നിർമിക്കാൻ ശേഷിയില്ലാത്ത പ്രവാസികൾക്ക് സഹായം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ടൗൺഹാളിൽ പ്രവാസി ബോർഡ് സംഘടിപ്പിച്ച പ്രവാസി കൂട്ടായ്മയും സമ്പൂർണ അംഗത്വ ഡിജിറ്റലൈസേഷൻ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.
റിയാദിൽ ജോലി ചെയ്തിരുന്ന വഴിക്കടവ് സ്വദേശി ഹരിദാസ് കിഴക്കേപുരക്കലിന് അദ്ദേഹം ഒാൺലൈനായി അംഗത്വമെടുത്തുനൽകി. അംഗങ്ങളുടെ എണ്ണം രണ്ടു ലക്ഷത്തിൽനിന്ന് 10 ലക്ഷമാക്കി ഉയർത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സമ്പാദ്യം മുഴുവൻ വീടിനായി ചെലവഴിക്കുന്ന പ്രവാസികളുണ്ട്. എന്നാൽ, സ്വന്തമായി വീട് നിർമിക്കാൻ കഴിയാത്ത ഒേട്ടറെ പേരുണ്ട്. ഇതിനായി പ്രത്യേക പദ്ധതി ആവിഷ്കരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നു. മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസം പ്രധാനപ്പെട്ടതാണ്. അതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
പ്രവാസികളിൽ വ്യത്യസ്ത ജോലികൾ വിദഗ്ധമായി ചെയ്യുന്നവരുണ്ട്. നല്ല രീതിയിൽ സമ്പാദിച്ചവരുമുണ്ട്. അവരെ കേരളത്തിെൻറ പുരോഗതിക്ക് ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാൻ ഒരു വേദിയില്ല. ഇതിന് പരിഹാരമായാണ് ലോക കേരള സഭ. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. മറിച്ച് കേരളത്തിെൻറ പ്രശ്നങ്ങളിൽ അവർക്ക് ഇടപെടാനുള്ള വേദിയാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.