കണ്ണൂര്‍: ഗുരുവായൂർ ക്ഷേത്രത്തിലെ ഭക്തിപ്രകടനത്തിെൻറ പേരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ സി.പി.എം നടപടിക്കൊരുങ്ങുേമ്പാൾ മുഖ്യമന്ത്രി പിണറായി വിജയെൻറ ഉറൂസ് സന്ദർശനം പാർട്ടിയിൽ ചർച്ചയായി. വേങ്ങാട് ത്വരീഖത്ത് എന്നറിയപ്പെടുന്ന കണ്ണൂർ കൂത്തുപറമ്പിനടുത്ത വേങ്ങാട് ഹുവല്‍ ഖദീര്‍ സില്‍സിലത്തുല്‍ ഖാദിരിയ്യ ത്വരീഖത്ത് ആസ്ഥാനത്തെ ‘ഉറൂസെ ഉപ്പാവ’യിലാണ് ഇൗമാസം 11ന് മുഖ്യമന്ത്രി പെങ്കടുത്തത്. ഉറൂസിെൻറ ഭാഗമായി നടന്ന മതസൗഹാർദ സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി, സൂഫിസത്തിെൻറ തെളിഞ്ഞ അന്തരീക്ഷമാണ് ഇവിടെ കാണുന്നതെന്ന് പുകഴ്ത്തുകയും ചെയ്തു.
പ്രാദേശിക മഹല്ല് കമ്മിറ്റി, ഇരുവിഭാഗം സുന്നി സംഘടനകള്‍, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളും ചില ത്വരീഖത്ത് പ്രസ്ഥാനങ്ങളും തള്ളിപ്പറഞ്ഞ, ദുരൂഹതകള്‍ ഏറെയുള്ള സ്ഥാപനമായ വേങ്ങാട് ത്വരീഖത്ത് ആസ്ഥാനത്ത് മുഖ്യമന്ത്രി വരും മുമ്പുതന്നെ ചില കോണുകളിൽ വിവാദം ഉയർന്നിരുന്നു. അതിനിടയിലാണ് കടകംപള്ളിയുടെ വിവാദം ഉയർന്നത്. ദേവസ്വം മന്ത്രിയെന്ന നിലയിൽ സാധാരണ ഭക്തർ ചെയ്യാറുള്ള ക്ഷേത്ര ദർശനം നടത്തിയതിെൻറ പേരിലാണ് കടകംപള്ളി സുേരന്ദ്രൻ അതിരുകടന്നുവെന്ന് വിലയിരുത്തി പാർട്ടി നടപടിക്ക് ഒരുങ്ങുന്നത്. അതേസമയം, മുഖ്യമന്ത്രി പെങ്കടുത്ത ഉറൂസെ ഉപ്പാവ ആൾദൈവ സങ്കൽപത്തിെൻറ മറ്റൊരു പതിപ്പാണ്. കിണറ്റിലിറങ്ങി ഇരിക്കൽ ഉൾപ്പെടെയുള്ള വിചിത്രമായ സ്വഭാവങ്ങളുടെ പേരിൽ അറിയപ്പെട്ട വ്യാജ സിദ്ധനാണ് ഉറൂസെ ഉപ്പാവയിെല കേന്ദ്ര കഥാപാത്രം. അതുകൊണ്ടുതന്നെ സി.പി.എം പോലുള്ള ഭൗതികവാദം അടിസ്ഥാന തത്ത്വമായിട്ടുള്ള പാർട്ടിക്ക് കടകംപള്ളിയുടെ ഭക്തിപ്രകടനത്തേക്കാൾ പ്രശ്നമാവേണ്ടത് മുഖ്യമന്ത്രിയുടെ ഉറൂസ് സന്ദർശനമാണ്.
മതവിശ്വാസം വിലക്കുന്നില്ലെങ്കിലും ആൾദൈവങ്ങൾ, വിവാദ പുരോഹിതന്മാർ, പൂജ, ഉറൂസ് പോലുള്ള മത ചടങ്ങുകൾ തുടങ്ങിയവയിൽ പാർട്ടി നേതാക്കൾ അകലം പാലിക്കണമെന്നാണ് പാലക്കാട് പാർട്ടി പ്ലീനം രേഖ നിർദേശിക്കുന്നത്. പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയെൻറ ഉറൂസ് സന്ദർശനം പ്ലീനം രേഖയുടെ ലംഘനമാണ്. ഇക്കാര്യം പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയിൽ ഉയർന്നുവരാനുള്ള സാധ്യതയുണ്ട്. സി.പി.എമ്മിെൻറ എം.പിമാരും എം.എൽ.എമാരും മുൻവർഷങ്ങളിൽ ഉറൂസിൽ പെങ്കടുത്തിട്ടുണ്ട്. മുസ്ലിം സംഘടനകളും മഹല്ല് കമ്മിറ്റിയും ശക്തമായി എതിർക്കുേമ്പാഴും പ്രാദേശിക സി.പി.എം നേതൃത്വവുമായുള്ള അടുപ്പമാണ് വിവാദ ത്വരീഖത്ത് കേന്ദ്രത്തിനും ഉറൂസിനും തണലാകുന്നതെന്നും പ്രദേശവാസികൾ പറയുന്നു.
മൂന്നുവര്‍ഷം മുമ്പ് ത്വരീഖത്ത് ആസ്ഥാനത്തെ പ്രമുഖനെതിരായ ലൈംഗിക ആരോപണത്തിൽ യുവതിയുടെ പരാതിയനുസരിച്ച് കൂത്തുപറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്നു. കേസിൽ പ്രതിസ്ഥാനത്തുള്ള ത്വരീഖത്ത് പ്രമുഖെൻറ ആളുകൾ പരാതിക്കാരിയെ തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചതും വിവാദമായി. ഇതേത്തുടർന്ന്, സ്ഥാപനം അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് മഹല്ല് കമ്മിറ്റിയും സുന്നി സംഘടനകളുമടക്കം രംഗത്തെത്തിയതിനുപിന്നാലെ കേസ് ഒതുക്കിത്തീർക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.