തന്ത്രി സ്ഥാനമൊഴിയണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമല തന്ത്രി സുപ്രീംകോടതി വിധി ലംഘിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിധി അനുസരിക്കാ നാകില്ലെങ്കിൽ‌ തന്ത്രി സ്ഥാനമൊഴിയണമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആചാരലംഘനം നടന്നതായ ി കാട്ടി തന്ത്രി നട അടച്ചതു വിചിത്രമാണ്. ശബരിമല ക്ഷേത്രം അടക്കണോ വേണ്ടേ എന്നു തീരുമാനിക്കുന്നതു ദേവസ്വം ബോര്‍ ഡാണ്. തന്ത്രിയുടെ നടപടി സുപ്രീം കോടതിവിധിയുടെ ലംഘനത്തിനു പുറമേ ദേവസ്വം മാന്വലിന്‍റെ ലംഘനം കൂടിയാണ്. യുവതികളെ വാശിപിടിച്ച് ശബരിമലയില്‍ കയറ്റണമെന്ന നയം സര്‍ക്കാരിനില്ല. യുവതികൾ വന്നാൽ ഇനിയും സംരക്ഷണം നൽകും. കോടതി വിധി പാ ലിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ആരെങ്കിലും ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കും. വിശ്വാസത്തോടുള്ള ബഹു മാനക്കുറവല്ല. ഭരണഘടനയോടു കൂറുപുലര്‍ത്തുക എന്ന നിലപാടിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഘട്ടത്തിലും ശബരിമലയെ സംഘര്‍ഷഭൂമിയാക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്.വിധിയെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. സംഘര്‍ഷങ്ങളില്‍ നിന്ന് ശബരിമലയെ മോചിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പൊലീസിന്‍റെ ഇടപെടലും സംഘര്‍ഷം ഒഴിവാക്കാനാണ്. ശബരിമല ദര്‍ശനത്തിന് സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ പൊലീസിനെ സമീപിച്ചിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

വനിത മതിൽ കേരളത്തി​​​​െൻറ നവോത്ഥാന ചരിത്രത്തിലെ പുതിയ അധ്യായമാണ്​. പ്രതീക്ഷിച്ചതിനേക്കാൾ പങ്കാളിത്തത്തോടെ ചരിത്രത്തിൽ തിളങ്ങുന്ന അധ്യായമായി വനിതാ മതിൽ മാറി. അതി​​​​െൻറ ഭാഗമായ വനിതകളേയും സഹായിച്ചവരേയും അഭിനന്ദിക്കുന്നു.
നാടിന്റെ വളർച്ചക്ക് ഇന്ധനമായി തീരുന്ന പാഠങ്ങളാണ് മതിൽ തന്നത്. അത്​ ഭാവി കേരളത്തി​​​​െൻറ ദിശ തന്നെ നിർണ്ണയിക്കും. സ്ത്രീ ശാക്തീകരണത്തിന്റെ പുതിയ അധ്യായമാണ്. നവോത്ഥാനത്തെ തകർക്കാനുള്ളവർക്കുള്ള മറുപടിയാണ് വനിതാ മതിലെന്നും സർക്കാർ നവോത്ഥാന മ്യൂസിയം സ്ഥാപിക്കുമെന്നും പിണറായി പറഞ്ഞു.

മതിലിനെ തകർക്കാൻ സംഘപരിവാർ ബോധപൂർവ്വമായി ഇടപെടൽ നടത്തി. സംഘപരിവാർ അക്രമങ്ങളെ അപലപിക്കാൻ ഒരു യു.ഡി.എഫ് നേതാവും തയ്യാറായില്ല. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് പ്രവർത്തിക്കുകയാണ്​. വനിത മതിൽ പോലുള്ള വമ്പിച്ച മുന്നേറ്റങ്ങൾ ഇനിയും നടത്തും. നവോത്ഥാന സംഘടനകളുമായി ചർച്ച നടത്തി തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും.കോടതി വിധിയേക്കാളും പ്രധാനമാണ് വിശ്വാസമാണെന്ന വാദം ബാബറി വിഷയത്തിലെ സംഘപരിവാർ വാദത്തെ ന്യായീകരിക്കുന്നതാണ്​.

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ മേഖലക്ക് കൈമാറാനുള്ള നീക്കത്തോട് യോജിപ്പില്ല.സംസ്ഥാനം നൽകിയ ഭൂമിയിലാണ് വിമാനത്താവളം സ്ഥിതിചെയ്യുന്നത്. വിമാനത്താവളം കൈമാറുമ്പോൾ സർക്കാർ ഭൂമി കൈമാറാൻ കഴിയുമോയെന്നും അ​ദ്ദേഹം ചോദിച്ചു.

‘താൻ ഇന്ന ജാതിയിൽപ്പെട്ട ആളാണെന്ന്​ ബി.ജെ.പി-സംഘ്പ​രിവാറുകാർ ഓർമിപ്പിക്കുന്നു. ഞാൻ ചെത്തുകാര​​​​െൻറ മകനാണ്. വിജയൻ ആ ജോലിയേ ചെയ്യാൻ പാടുള്ളൂവെന്ന് അവർ കരുതുന്നു’- മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - CM Pinarayi on Thanthri-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.