തിരുവനന്തപുരം: പൗരത്വഭേദഗതി നിയമത്തിനെതിരായ സംയുക്ത സമരത്തിെൻറ പേരിൽ കോൺഗ്രസിലെ തമ്മിലടി രൂക്ഷമാകുന്നു. വി.ഡി. സതീശെൻറ കഴിഞ്ഞ ദിവസത്തെ വിമർശത്തിൽ പ്രകോപിതനായ കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ സംയുക്ത സമരത്തിനില്ലെന്ന നിലപാട് ആവർത്തിച്ച് രംഗത്ത് വന്നു. താൻ പറയുന്നതാണ് പാർട്ടി നിലപാടെന്ന് വിമർശിക്കുന്ന നേതാക്കളെ അദ്ദേഹം ഒാർമെപ്പടുത്തുകയും ചെയ്തു.
മുല്ലപ്പള്ളിയെ പിന്തുണച്ച് മുതിർന്ന നേതാക്കളായ കെ. മുരളീധരനും വി.എം. സുധീരനും രംഗത്തുവന്നത് പോര് വീണ്ടും രൂക്ഷമാക്കി. കോഴിക്കോട് സമരം ചെയ്ത ടി. സിദ്ദീഖ് അടക്കമുള്ളവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചതോടെ സംയുക്ത സമരത്തെ നേരത്തേ പിന്തുണച്ച ഉമ്മൻ ചാണ്ടിക്കും സർക്കാർ നടപടിയെ തള്ളി രംഗത്ത് വരേണ്ടി വന്നു. കോൺഗ്രസ് നേതാക്കളെ ജയിലിലടച്ച നടപടിയിലൂടെ ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണ് പിണറായിയുടെ ശ്രമമെന്നും സംയുക്ത സമരമില്ലെന്ന തീരുമാനം മാറ്റണമെങ്കിൽ പാർട്ടി യോഗം ചേരണമെന്നും മുല്ലപ്പള്ളി തുറന്നു പറഞ്ഞു.
മോദിയുടെ ആശയമാണ് പിണറായി പിന്തുടരുന്നതെന്ന് സുധീരനും മോദിയുടെ നയം ഡി.ജി.പിയിലൂടെ നടപ്പാക്കുകയാണ് പിണറായിയെന്ന് കെ. മുരളീധരനും വിമർശിച്ചു. മോദി നയം ഡി.ജി.പിയിലൂടെ കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കുേമ്പാൾ ചങ്ങലയിൽ ഒരുമിച്ച് നിൽക്കണമോെയന്ന് ആേലാചിച്ച് തീരുമാനിക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു. മനുഷ്യച്ചങ്ങലയിൽ കൂടി സി.പി.എം കോൺഗ്രസ് സഹകരണം അഭ്യർഥിച്ച സാഹചര്യത്തിലാണ് ഭിന്നത മൂർച്ഛിച്ചത്. നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം കൊഴുക്കുമ്പോള്‍ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ് പോര് സജീവമാകുകയാണ്. ഐ ഗ്രൂപ്പിനെ ഒതുക്കാനുള്ള നീക്കമാണ് മുല്ലപ്പള്ളിയുടെ നേതൃത്വത്തില്‍ നടക്കുന്നതെന്ന ആക്ഷേപം അവര്‍ക്കുണ്ട്. കെ.പി.സി.സി പുനഃസംഘടന സമയത്തും ഇത് പ്രകടമായെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. മൂന്ന് നേതാക്കളും ചേര്‍ന്ന് തീരുമാനം എടുത്തശേഷം പിന്നീട് വാർത്തസമ്മേളനത്തില്‍ മുല്ലപ്പള്ളി അത് തള്ളിപ്പറയുകയായിരുന്നു. ഇതേ നിലപാടാണ് ഇക്കാര്യത്തിലും സ്വീകരിച്ചതെന്നും അംഗീകരിക്കാനാവില്ലെന്നും അവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.