കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപത ആസ്ഥാനത്ത് വൈദികരും പൊലീസുകാരും തമ്മിൽ സംഘർഷം. പ്രായമായ വൈദികർക്കടക്കം മർദനമേറ്റു.
ബിഷപ്പ് ഹൗസിൽ പ്രാർത്ഥന പ്രതിഷേധം നടത്തുന്ന വിമത വൈദികരെ ബലം പ്രയോഗിച്ച് പുറത്താക്കാൻ പൊലീസ് ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. കുർബാന തർക്കത്തിൽ നാല് വൈദികർക്കെതിരെ നടപടിയെടുത്തതിൽ പ്രതിഷേധിച്ചാണ് 21 വൈദികർ ബിഷപ്പ് ഹൗസിനുള്ള പ്രതിഷേധിച്ചത്. മൂന്ന് ദിവസമായി വൈദികർ സത്യാഗ്രഹം നടത്തിവരികയായിരുന്നു.
ഇന്ന് രാവിലെ പൊലീസ് ബലം പ്രയോഗിച്ച് ഇവരെ പുറത്തിറക്കുകയായിരുന്നു. എന്നാൽ, സമാധാന പരമായി കിടന്നുങ്ങിയ വൈദികരെ വലിച്ചിഴച്ച് പുറത്തിറക്കിയെന്ന് വൈദികരുടെ ആരോപണം. ഉറങ്ങി കിടന്ന വൈദികരെ കുത്തിയെഴുന്നേൽപ്പിക്കുകയും വസ്ത്രം പോലും മാറാൻ അനുവദിച്ചില്ലെന്നും വൈദികർ ആരോപിക്കുന്നു.
ബിഷപ്പ് ഹൗസിന്റെ ഗേറ്റ് തല്ലിപ്പൊളിച്ചാണ് വൈദികരെ പുറത്താക്കിയത്. അതിരൂപത ആസ്ഥാനത്ത് സംഘർഷം ഉണ്ടായതറിഞ്ഞ് കൂടുതൽ വിശ്വാസികൾ സ്ഥലത്തെത്തിയതോടെ സംഘർഷ സാധ്യത നിലനിൽക്കുന്നുണ്ട്. സ്ഥലത്ത് വൻ പൊലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.