ഓഫിസിൽ നിന്നിറങ്ങിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥനെ കുറിച്ച് നാലുദിവസമായി വിവരമില്ല; പൊലീസ് അന്വേഷണം

വടകര: സിവിൽ സപ്ലൈസ് കോർപറേഷൻ വടകര ഓഫിസിലെ ജൂനിയർ അസിസ്റ്റന്‍റ് കെ.പി. അനിൽ കുമാറിനെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 47കാരനായ അനിൽ കുമാറിനെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്.

വെള്ളിയാഴ്ച രാവിലെ ഓഫിസിലുണ്ടായിരുന്ന അനിൽ കുമാർ രാവിലെ 11ഓടെ പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് തിരികെയെത്തിയില്ല. അനിൽ കുമാറിന്‍റെ കാർ ദേശീയപാതയിൽ ഫെഡറൽ ബാങ്കിന് സമീപം നിർത്തിയിട്ട നിലയിൽ കണ്ടെത്തി. മൊബൈൽ ഫോൺ ഓഫാണ്.

നേരത്തെ വിലങ്ങാട് മാവേലി സ്റ്റോറിൽ മാനേജറായിരുന്ന അനിൽ കുമാർ മൂന്ന് മാസം മുമ്പാണ് വടകര ഓഫിസിൽ സ്ഥലംമാറി എത്തിയത്. വടകര മാക്കൂൽപീടിക സ്വദേശിയാണ് അനിൽ കുമാർ. 

Tags:    
News Summary - civil supplies employee went missing for four days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.