Posted On
date_range Updated On
date_range പത്തനംതിട്ടയിൽ പൊലീസുകാരൻ ജീവനൊടുക്കി
തിരുവല്ല: അമിതമായ മാനസിക സമ്മര്‍ദത്തെ തുടര്‍ന്ന് സിവില്‍ പൊലീസ് ഓഫീസര്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട ജില്ലയിലെ പെരുമ്പെട്ടി സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പി.സി. അനീഷിനെയാണ് (36) ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കല്ലിശേരി പ്രാവിന്‍കൂട് സ്വദേശിയാണ് അനീഷ്. ഇന്ന് ഉച്ചയ്ക്ക് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അനീഷ് മാതാവിനോട് തനിക്ക് ജോലി സമ്മര്‍ദം താങ്ങാന്‍ കഴിയുന്നില്ലെന്ന് പറഞ്ഞശേഷം ശേഷം ഒന്നാം നിലയിലേക്ക് കയറി പോവുകയായിരുന്നു. കുറച്ചു സമയം കഴിഞ്ഞ് നോക്കുമ്പോഴാണ് തൂങ്ങിയ നിലയില്‍ അനീഷിനെ കണ്ടത്. ഉടന്‍ തന്നെ അഴിച്ചിറക്കി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.