പാവറട്ടി: കോവിഡ് 19 മഹാമാരിയുടെ ജോലിത്തിരക്കുകൾക്കിടയിലും നോമ്പ് ശീലം മാറ്റാതെ പാവറട്ടി സി.ഐ എം.കെ. രമേഷ്. അഞ്ച ുവർഷം മുമ്പ് പാവറട്ടിയിൽ എസ്.ഐ ആയി ചുമതലയേറ്റപ്പോഴാണ് രമേഷ് ആദ്യമായി നോമ്പ് എടുക്കാൻ തുടങ്ങിയത്.
മുസ്ലിം സുഹൃത്തുക്കളോടുള്ള അടുപ്പമാണ് ഇതിന് പ്രചോദനമായത്. നോമ്പെടുക്കുന്നതിലൂടെ ശരീരത്തിനും മനസ്സിനും ഏറെ ഉന്മേഷം അനുഭവപ്പെടാറുണ്ടെന്നും 30 ദിവസവും മുടക്കം ഉണ്ടാകാറില്ലന്നും രമേഷ് പറഞ്ഞു.
സ്നേഹത്തിെൻറയും സാഹോദര്യത്തിെൻറയും നന്മയുടെയും മാസമാണ് ഇതെന്നും ആർഭാടം ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കാൻ സമൂഹം തയാറാകണമെന്നും മഹാമാരിയെ ചെറുത്തുതോൽപിക്കാൻ സമൂഹം ഒന്നിച്ച് നിൽക്കണമെന്നും സി.ഐ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.