സി.ഐയുടെ തിരോധാനം: എ.സി.പിയെ ചോദ്യം ചെയ്തു

കൊച്ചി: എറണാകുളം സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിൽ എറണാകുളം എ.സി.പി പി.എസ്. സുരേഷിനെ ചോദ്യം ചെയ് തു. കൊച്ചി സിറ്റി പൊലീസ് ഡി.സി.പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വെള്ളിയാഴ്ച വൈകീട്ടോട െ നടന്ന ചോദ്യം ചെയ്യല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു.

എ.സി.പിയുമായുണ്ടായ തർക്കത്തിനുശേഷമാണ് നവാസിനെ കാണാ തായത്. ഇരുവരും തമ്മിൽ വയർലെസ് സെറ്റിലൂടെ നടന്ന സംസാരത്തെക്കുറിച്ച് വിശദമായി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. മേലുദ്യോഗസ്ഥർ കള്ളക്കേസെടുക്കാൻ പ്രേരിപ്പിച്ചെന്ന നവാസി​െൻറ ഭാര്യയുടെ ആരോപണം, അമിത ജോലിഭാരം നൽകൽ തുടങ്ങിയ കാര്യങ്ങളിലുൾപ്പെടെയുള്ളവ എ.സി.പിയിൽനിന്ന് ശേഖരിച്ചതായാണ് വിവരം.

നവാസിനെ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് ഡി.സി.പി പ്രതികരിച്ചു. ഭാര്യ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇരുപതോളം ഉദ്യോഗസ്ഥരടങ്ങുന്ന പ്രത്യേക സംഘമാണ് അന്വേഷണത്തിന് നേതൃത്വം വഹിക്കുന്നത്.

സി.ഐക്കായി സമൂഹ മാധ്യമങ്ങളിൽ പൊലീസ് അറിയിപ്പ്
കൊച്ചി: കാണാതായ എറണാകുളം സെന്‍ട്രല്‍ ​െപാലീസ് സ്‌റ്റേഷന്‍ സി.ഐ വി.എസ്. നവാസിനെ കണ്ടെത്താൻ സമൂഹ മാധ്യമങ്ങളിലൂടെ പൊലീസി​െൻറ അറിയിപ്പ്. ​െപാലീസി​​െൻറ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് കാണ്മാനില്ല എന്ന പേരിൽ അറിയിപ്പ് നൽകിയത്. കാണാതായ സമയത്ത് കടുംനീല ഷര്‍ട്ടും മങ്ങിയ വെള്ള പാൻറ്സും ധരിച്ചിരു​െന്നന്ന് അറിയിപ്പിൽ പറയുന്നു. ഹാന്‍ഡ്​ബാഗും ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഫേസ്ബുക്കിൽ കേരള പൊലീസ് എന്ന ഐ.ഡിയിൽ പോസ്​റ്റിട്ടത്.

Tags:    
News Summary - CI navas missing case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.