അപൂർവ പക്ഷിയെ വളര്‍ത്തിയ വീട്ടമ്മ പിടിയില്‍ 

കാക്കനാട്: പാകിസ്താെൻറ ദേശീയപക്ഷിെയ വില്‍പനക്കായി വളര്‍ത്തിയ വീട്ടമ്മ പിടിയില്‍. ഹിമാലയന്‍ നിരകളില്‍ കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന അപൂര്‍വയിനം ചുക്കര്‍ പാട്രിജ് (Chukar Partridge) പക്ഷികളെയാണ് നെടുമ്പാശ്ശേരി സ്വദേശിനിയുടെ വീട്ടില്‍നിന്ന് എസ്.പി.സി.എ (സൊസൈറ്റി ഫോർ ദ പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു അനിമൽ) സംഘം പിടികൂടിയത്.  

ചുക്കര്‍ പാട്രിജിനെ ഇവിടെ വളർത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് യുവതിയുടെ വീട്ടില്‍ എസ്.പി.സി.എ സംഘം പരിശോധന നടത്തിയത്. 15 പക്ഷികളെയാണ് കൂടുകളില്‍ വളര്‍ത്തിയിരുന്നത്. അലങ്കാരക്കോഴികളെയും അപൂര്‍വയിനം പക്ഷികളെയും ഇവർ വളർത്തുന്നുണ്ട്. തണുപ്പ് കാലാവസ്ഥയില്‍ മാത്രം വളരുന്ന അപൂര്‍വയിനം പക്ഷികളെ നാട്ടിലെത്തിച്ച് ഇവയുടെ മുട്ട വിരിയിച്ചാണ് വില്‍പനക്കെത്തിക്കുന്നതെന്ന് എസ്.പി.സി.എ ഇന്‍സ്പെക്ടര്‍മാര്‍ ടി.എം. സജിത്ത് പറഞ്ഞു. നെടുമ്പാശ്ശേരിയില്‍ ഇവരുടെ വീട്ടില്‍ സ്ഥാപിച്ചിരുന്ന ഇൻക്യുബേറ്ററിൽനിന്ന് ചുക്കര്‍ പാട്രിജ് പക്ഷികളുടെ മുട്ടകളും കണ്ടെത്തിയിട്ടുണ്ട്. 

തിരുവനന്തപുരം സ്വദേശിയാണ് അപൂര്‍വയിനം പക്ഷികളെ എത്തിച്ചതെന്നാണ് വീട്ടമ്മയുടെ മൊഴി. ഇയാളെ  കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത ശേഷം യുവതിക്കെതിരെ കേസെടുക്കും. വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുക്കുക. പിടികൂടിയ പക്ഷികളും മുട്ടകളും ഹിമാലയന്‍ നിരകളിലേക്ക് എത്തിക്കുമെന്ന് എസ്.പി.സി.എ സംഘം അറിയിച്ചു. പക്ഷികളെയും മുട്ടകളും തട്ടേക്കാട് പക്ഷിസങ്കേതത്തിലെത്തിച്ച് നിരീക്ഷിച്ച ശേഷമാകും ഹിമാലയത്തില്‍ എത്തിക്കുക. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇന്‍സ്‌പെക്ടര്‍ മതിവാനന്‍, ഓഫിസര്‍ സജീഷ്, അസിസ്റ്റൻഡ്കെ.ബി. ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

Tags:    
News Summary - Chukar Partridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.