ചൂർണിക്കര വ്യാജരേഖ: രണ്ടുപേർക്കെതിരെ വിജിലൻസ്​ കേസ്​

കൊച്ചി: ആലുവ താലൂക്കിലെ ചൂർണിക്കരയിൽ ഭൂമി തരം മാറ്റാൻ വ്യാജരേഖ ചമച്ച സംഭവത്തിൽ വിജിലൻസ്​ രണ്ടുപേർക്കെതിരെ കേസെടുത്തു. വ്യാജരേഖ തയാറാക്കി നൽകിയ ഇടനിലക്കാരൻ കാലടി സ്വദേശി അബു, ലാൻഡ്​​ റവന്യൂ കമീഷണറേറ്റ്​ ജീവനക്കാരൻ കെ. അരുൺകുമാർ എന്നിവർക്കെതിരെയാണ്​ കേസെടുത്തത്​. വ്യാജരേഖ ചമക്കൽ, കൈക്കൂലി വാങ്ങൽ തുടങ്ങിയ കുറ്റങ്ങളാണ്​ ഇവർക്കെതിരെ ചുമത്തിയിട്ടുള്ളതെന്ന്​ വിജിലൻസ്​ എസ്​.പി കാർത്തിക്​ അറിയിച്ചു.

കേസ്​ അന്വേഷിച്ച വിജിലൻസ്​ എറണാകുളം യൂനിറ്റ്​ കഴിഞ്ഞദിവസം പ്രാഥമിക റിപ്പോർട്ട്​ വിജിലൻസ്​ ഡയറക്​ടർക്ക്​ കൈമാറിയിരുന്നു. ഡയറക്​ടറുടെ നിർദേശത്തി​​െൻറ അടിസ്​ഥാനത്തിലാണ്​ രണ്ടുപേർക്കെതിരെ കേസെടുത്തത്​. സംഭവത്തിൽ ഉദ്യോഗസ്​ഥരടക്കം കൂടുതൽ പേർക്ക്​ ബന്ധമുണ്ടോ എന്നറിയാൻ അന്വേഷണം തുടരുകയാണെന്ന്​ എസ്​.പി പറഞ്ഞു.

Tags:    
News Summary - Chornikkara Fake Documents: vigilance case -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.