ചെങ്ങോടുമല സമരസമിതി നേതാവിന്​ ഡി.​വൈ.​എ​ഫ്.​ഐ മ​ർ​ദനം

കൂ​ട്ടാ​ലി​ട: കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് ക​ൺ​വീ​ന​ർ അ​രീ​ക്ക​ര ദി​ലീ​ഷി​നെ ഡി.​വൈ.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ൽ ക​യ​റി മ​ർ​ദി​ച്ച​താ​യി പ​രാ​തി. ബു​ധ​നാ​ഴ്​​ച രാ​ത്രി 8.30തോ​ടെ​യാ​ണ് സം​ഭ​വം. അ​യ​ൽ​വാ​സി​യാ​യ പു​വ്വ​ത്തും​ചോ​ല​യി​ൽ അ​രു​ണി​​െൻറ വീ​ട്ടി​ലി​രി​ക്കു​മ്പോ​ഴാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. ത​ട​യാ​ൻ ശ്ര​മി​ച്ച അ​രു​ണി​നും മ​ർ​ദ​ന​മേ​റ്റു. ഇ​രു​വ​രും പേ​രാ​മ്പ്ര താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. 


ചെ​ങ്ങോ​ടു​മ​ല സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കൂ​ട്ടാ​ലി​ട​യി​ലെ സി.​പി.​എം നേ​താ​വി​നെ​തി​രെ ചി​ല ആ​രോ​പ​ണ​ങ്ങ​ൾ നോ​ട്ടീ​സി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. ഇ​ത് ദി​ലീ​ഷി​​െൻറ നേ​തൃ​ത്വ​ത്തി​ലാ​ണെ​ന്നാ​രോ​പി​ച്ചാ​ണ് ഡി.​വൈ.​എ​ഫ്.​ഐ​ക്കാ​ർ മ​ർ​ദി​ച്ച​തെ​ന്നും എ​ന്നാ​ൽ നോ​ട്ടീ​സു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ദി​ലീ​ഷ് പ​റ​ഞ്ഞു. 


ചെ​ങ്ങോ​ടു​മ​ല ഖ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​ക്കാ​റി​നെ​തി​രെ നി​ര​വ​ധി സ​മ​ര​ങ്ങ​ൾ നാ​ലാം വാ​ർ​ഡ് ക​മ്മി​റ്റി ന​ട​ത്തി​യി​രു​ന്നു. ഇ​തി​​െൻറ വൈ​രാ​ഗ്യ​മാ​ണ് ഡി.​വൈ.​എ​ഫ്.​ഐ​ക്കെ​ന്ന് നാ​ലാം വാ​ർ​ഡ് ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു. 

Tags:    
News Summary - chngotumala dyfi attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.