ചിറ്റൂർ: കഴിഞ്ഞ നൂറ്റാണ്ടിലെ മഹാമാരിയുടെ ഓർമപ്പെടുത്തലുമായി ചിറ്റൂരിലെ പ്ലേഗ് ഷെഡ്. 1920കളിൽ സംഹാര താണ്ഡവമാടിയ പ്ലേഗിനെ രോഗികൾക്ക് സാമൂഹിക വിലക്കേർപ്പെടുത്തിയാണ് അന്നത്തെ ഭരണകൂടം നേരിട്ടത്.
ചിറ്റൂർ തത്തമംഗലം നഗരസഭക്ക് പുറകിലായി കാടുപിടിച്ചു കിടക്കുന്ന ആ കെട്ടിടം പ്ലേഗെന്ന മഹാമാരിക്കെതിരെയുള്ള ചെറുത്തുനിൽപ്പിെൻറ ഓർമപ്പെടുത്തൽ കൂടിയാണ്.
പഴയ കൊച്ചി രാജ്യത്തിെൻറ ഭാഗമായിരുന്ന ചിറ്റൂർ പ്രദേശത്ത് പ്ലേഗ് ബാധിച്ചിരുന്നവരെ ഈ കെട്ടിടത്തിലാണ് താമസിപ്പിച്ചിരുന്നത്.
ഇറിഗേഷൻ വകുപ്പിന് കീഴിലുള്ള ഈ കെട്ടിടത്തെക്കുറിച്ച് പുതിയ തലമുറക്ക് കാര്യമായി അറിയില്ലെങ്കിലും പഴമക്കാർക്ക് ഞെട്ടിക്കുന്ന ഓർമയാണ്. പണ്ട് ആൾത്താമസം ഇല്ലാത്തിടം നോക്കിയായിരുന്നു പ്ലേഗ് ബാധിതരെ താമസിപ്പിക്കാനായി കെട്ടിടം പണിതത്.
ജനങ്ങളുമായി രോഗബാധിതർ ഇടപഴകാതിരിക്കാൻ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നത്രേ. ഇവിടെ വച്ച് മരിക്കുന്നവരെ മുളയിൽ കെട്ടി സമീപത്തെ ചിറ്റൂർപ്പുഴയോരത്തെത്തിച്ച് സംസ്കരിച്ചിരുന്നതായും പറയുന്നു.
ചിറ്റൂർ തത്തമംഗലം നഗരസഭയിലെ കറുകമണിയിലേക്കുള്ള റോഡരികിലാണ് നാലു മുറികളുള്ള ഈ കെട്ടിടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.