Posted On
date_range Updated On
date_range ചിറ്റാറിൽ ടിപ്പർ മറിഞ്ഞ് തൊഴിലാളിക്ക് പരിക്ക്
ചിറ്റാർ: അച്ചൻകോവിൽ റോഡിൽ ചിറ്റാർ വിശ്വകർമ്മ മന്ദിരം ഓഫീസിന് സമീപത്ത് ടിപ്പർ മറിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളിക്ക് പരിക്ക്. ബംഗാൾ സ്വദേശി സേതുൽ ഹക്ക് ( 40 ) ന് ആണ് പരിക്കേറ്റത്. ഇയാളെ പരിക്കുകളോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .വ്യാഴാഴ്ച രാവിലെ 10 മണിക്കാണ് സംഭവം .
ചിറ്റാർ ഫാക്ടറിപ്പടിയിൽ നിന്ന് ഹോളോബ്രിക്സുമായി വരുന്ന ടിപ്പർ റോഡിലെ സംരക്ഷണഭിത്തി ഇടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട് 15 അടി താഴ്ചയിലേക്ക് തല കീഴായി മറിയുകയായിരുന്നു.
ഈ സമയം വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ സൈബു (29), ബംഗാൾ സ്വദേശിയായ തൊഴിലാളി ജുനൈബ് (30) എന്നിർ അത്ഭുതകരമായി രക്ഷപെട്ടു.
ടിപ്പർ തലകീഴായി മറിഞ്ഞ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.