Posted On
date_range Updated On
date_range ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു
ചിറ്റാർ: ഇൻഡക്ഷൻ കുക്കറിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥിനി മരിച്ചു. സീതത്തോട് വാലുപാറയിൽ കൊമ്പനോലിൽ രാജെൻറയും ശ്യാമളയുടെയും ഇളയ മകൾ രേഷ്മ ആണ് മരിച്ചത്. 18 വയസായിരുന്നു.
തിങ്കളാഴ്ച രാവിലെ 11.30നാണ് അപകടം. ഈ സമയത്ത് രേഷ്മ മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. റേഷൻ സാധനങ്ങൾ വാങ്ങി തിരികെ വീട്ടിൽ എത്തിയ അമ്മ ശ്യാമള രേഷ്മയെ വിളിച്ചിട്ടും വിളി കേൾക്കാത്തതിനാൽ വീടിെൻറ പുറകുവശത്തെ വാതിൽ തുറന്ന് അകത്തു കയറി നോക്കിയപ്പോൾ മകൾ വീണുകിടക്കുന്നതാണ് കാണുന്നത്. ശരീരം മുഴുവൻ പൊള്ളലേറ്റ നിലയിലായിരുന്നു മൃതദേഹം.
സീതത്തോട് കെ.ആർ.പി.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഏക സഹോദരി രേഖാരാജ്. സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.