കോഴിക്കോട്: ഈ ശിശുദിനത്തിൽ താരമാകാൻ കുട്ടികൾക്ക് അവസരമൊരുങ്ങുന്നു. മാധ്യമം വെളിച്ചവും ക്രേസ് ബിസ്കറ്റ്സും ചേർന്നൊരുക്കുന്ന ‘ലിറ്റിൽ സ്പീക്കേഴ്സ്’ പ്രസംഗ മത്സരത്തിലൂടെ അറിയപ്പെടുന്ന പ്രാസംഗികരാകുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാം. എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെയുള്ള കുട്ടികൾക്കാണ് ഈ മത്സരത്തിൽ പങ്കെടുക്കാൻ അവസരമൊരുങ്ങുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 2 മിനിറ്റിൽ കവിയാത്ത ഒരു പ്രസംഗം വിഡിയോ റെക്കോർഡ് ചെയ്ത് അയക്കണം. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഏതുവേണമെങ്കിലും പ്രസംഗത്തിനായി തെരഞ്ഞെടുക്കാം. ശിശുദിനം, ശിശുദിനത്തിന്റെ പ്രാധാന്യം, കുട്ടികളുടെ സ്വപ്നങ്ങൾ, ഭാവി എന്നീ വിഷയങ്ങൾ പ്രസംഗത്തിൽ അവതരിപ്പിക്കണം. മികച്ച പ്രകടനം നടത്തുന്ന 10 പേർക്ക് ആകർഷകമായ സമ്മാനങ്ങൾ ലഭിക്കും.
കൂടാതെ തെരഞ്ഞെടുക്കപ്പെടുന്ന പ്രസംഗങ്ങൾ മാധ്യമത്തിന്റെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. മത്സരത്തിൽ പങ്കെടുക്കാനായി സൗജന്യമായി ഇപ്പോൾ രജിസ്റ്റർ ചെയ്യാം. നൽകിയിരിക്കുന്ന ക്യൂ.ആർ കോഡ് സ്കാൻ ചെയ്തോ, അല്ലെങ്കിൽ madhyamam.com/little-speakers എന്ന ലിങ്ക് വഴിയോ രജിസ്റ്റർ ചെയ്യാം. അവസാന തീയതി നവംബർ 12.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.