തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് നടപടികൾ ശക്തിപ്പെടുത്താൻ പൊലീസ്. സ്കൂളുകളിൽ കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് ബോധവത്കരണം ഉൾപ്പെടെ വിവിധ നടപടികൾ സ്വീകരിക്കാൻ ജില്ല പൊലീസ് മേധാവികൾക്ക് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. കുട്ടികൾ അപകടത്തിൽപെടുന്നതും കാണാതാവുന്നതുമായ നിരവധി സംഭവങ്ങൾ രാജ്യത്തിെൻറ വിവിധഭാഗങ്ങളിൽ ഉണ്ടാകുന്നതിെൻറ പശ്ചാത്തലത്തിലാണിത്. പൊലീസ് വെബ്സൈറ്റിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ച സുരക്ഷനിർദേശങ്ങൾ സംബന്ധിച്ച് സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും ആവശ്യമായ ബോധവത്കരണം നൽകുന്നതിന് നടപടി സ്വീകരിക്കാൻ സ്റ്റേഷൻ ചുമതലയുള്ള എസ്.ഐമാർക്കും സി.ഐമാർക്കും നിർദേശം നൽകി.
എല്ലാ സ്കൂളുകളിലും സ്കൂൾ സുരക്ഷ സമിതികൾ രൂപവത്കരിക്കണമെന്ന് നിർദേശമുണ്ട്. വിദ്യാലയസുരക്ഷ വർധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സ്റ്റുഡൻറ് പൊലീസ് കാഡറ്റ്, എൻ.സി.സി തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തണം. സംസ്ഥാനതലത്തിൽ സ്കൂൾ സുരക്ഷ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഡോ. ബി. സന്ധ്യയെ നോഡൽ ഓഫിസറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ജി.പി അറിയിച്ചു.
സ്കൂൾ അധികൃതർ സ്വീകരിക്കേണ്ട നടപടികൾ
**********************************************
- പുറത്തുനിന്ന് ആളുകളുടെ പ്രവേശനം മതിയായ പരിശോധനക്കുശേഷമേ അനുവദിക്കാവൂ
- എല്ലാ വിദ്യാർഥികളും അധ്യാപകരും മറ്റു ജീവനക്കാരും തിരിച്ചറിയൽ കാർഡ് ധരിക്കണം
- ക്ലാസ് ടീച്ചർമാർ വിദ്യാർഥികളിൽ അസ്വാഭാവിക പെരുമാറ്റമോ ശാരീരികക്ഷീണമോ മയക്കുമരുന്നുപോലുള്ള വസ്തുക്കളോ കാണുകയാണെങ്കിൽ രക്ഷിതാക്കളുമായി പങ്കുവെക്കണം
- സ്ഥിരമായി ബസിൽ വരുന്ന ഒരു കുട്ടി എത്തിയിട്ടിെല്ലങ്കിൽ ആ രക്ഷിതാവുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ അധ്യാപകരെ ചുമതലപ്പെടുത്തണം
- ക്ലാസ് ആരംഭിക്കുന്നതിനുമുമ്പും അവസാനിച്ചശേഷവും ഓരോ മുറിയും ചുമതലയുള്ള ഒരാൾ പരിശോധിക്കണം
- ക്ലാസിൽനിന്ന് ഏതെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങുന്ന കുട്ടി നിശ്ചിത സമയത്തിനുള്ളിൽ തിരികെ എത്തിയെന്ന് അധ്യാപകർ ഉറപ്പാക്കണം
- ഉദ്യോഗാർഥികളെക്കുറിച്ച് നന്നായി അന്വേഷിച്ച് മനസ്സിലാക്കിയശേഷം മാത്രം നിയമനം നടത്തണം
- കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിന് ഹൈസ്കൂൾ, ഹയർ സെക്കൻഡറി സ്കൂളുകളിൽ ഒരു കൗൺസിലറെ ചുമതലപ്പെടുത്തണം
- രക്ഷിതാക്കളുടെ ആവശ്യപ്രകാരമല്ലാതെ സ്കൂൾ സമയത്ത് കുട്ടികളെ പുറത്തേക്ക് പോകാൻ അനുവദിക്കരുത്
- സ്കൂളിൽനിന്ന് എതെങ്കിലും കാരണത്താൽ പണവും മറ്റും ആവശ്യപ്പെടുകയാണെങ്കിൽ അത് രക്ഷിതാവിനെ അറിയിക്കണം
- ദിവസത്തിൽ മൂന്നുനേരം സ്കൂൾ ടോയ്ലറ്റുകൾ പരിശോധിക്കണം
രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
****************************************
- സ്കൂൾ ബസുകളെ ആശ്രയിക്കുന്നവർ നിർബന്ധമായും ബസ് ൈഡ്രവർ, ജീവനക്കാർ എന്നിവരുടെ നമ്പരുകൾ സൂക്ഷിക്കണം
- കുട്ടിയുടെ ഡയറിയിൽ മേൽവിലാസം, രക്ഷിതാവിെൻറ നമ്പർ, അടുത്തുള്ള പൊലീസ് സ്റ്റേഷൻ നമ്പർ എന്നിവ രേഖപ്പെടുത്തണം
- നിങ്ങളുടെ ഫോൺ നമ്പർ കുട്ടിക്ക് മനഃപാഠമായിരിക്കണം
- കുട്ടികൾക്ക് ആവശ്യമായ പണം മാത്രം നൽകുക
- ഇടക്കിടെ സ്കൂൾ സന്ദർശിച്ച് ക്ലാസ് ടീച്ചർ, പ്രഥമാധ്യാപകൻ എന്നിവരുമായി കുട്ടിയെക്കുറിച്ചുള്ള കാര്യങ്ങൾ പങ്കുെവക്കണം
- കുട്ടി എന്തെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നുവെങ്കിലോ അപസ്മാരം പോലുള്ള അസുഖങ്ങൾ കുട്ടിക്ക് ഉണ്ടെങ്കിലോ അക്കാര്യം സ്കൂളിൽ അറിയിക്കണം
സ്കൂളിലേക്കും തിരിച്ചുമുളള യാത്രകളിലെ സുരക്ഷ
***************************************************
- സ്കൂൾ ബസുകളിലെ യാത്രകൾ സുരക്ഷിതമാണെന്ന് സ്കൂൾ അധികൃതർ ഉറപ്പുവരുത്തണം
- സ്കൂൾ വാഹനങ്ങളിൽ കുട്ടികളെ കുത്തിനിറച്ച് യാത്ര ചെയ്യിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം
- മാനദണ്ഡങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ/സ്കൂൾ അധികൃതർ എന്നിവർക്കെതിരെ കർശനനടപടി സ്വീകരിക്കണം
- ബസ് ജീവനക്കാരെ നിയമിക്കുമ്പോൾ അവരുടെ പ്രവൃത്തി പരിചയവും സ്വഭാവവും അന്വേഷിച്ച് ക്രിമിനൽ പശ്ചാത്തലം ഉള്ളവരെല്ലന്ന് ഉറപ്പുവരുത്തണം
- വാഹനങ്ങളിൽ കയറാനും ഇറങ്ങാനും റോഡ് മുറിച്ചുകടക്കാനും കുട്ടികളെ സഹായിക്കാൻ കണ്ടക്ടർ/ സഹായി ഉണ്ടോ എന്ന് ഉറപ്പുവരുത്തണം
- വാഹനത്തിെൻറ ഫിറ്റ്നസ്, സുരക്ഷ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുക
- ൈഡ്രവർമാർക്കുള്ള പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കണം
- സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷ തുടങ്ങിയവയെ ആശ്രയിക്കേണ്ടിവരുന്നവർ ൈഡ്രവർമാരുടെയും മറ്റു ജീവനക്കാരുടെയും വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തണം
- വാഹനങ്ങളിലെ ജീവനക്കാരുടെ സ്വഭാവവും സേവനങ്ങളും ഇടക്കിടെ മിന്നൽ പരിശോധന നടത്തി ഉറപ്പുവരുത്തണം.
സൈബർ സുരക്ഷ
********************
- കുട്ടികൾ സ്മാർട്ട് ഫോണുകളുടെയും കമ്പ്യൂട്ടർ ഇൻറർനെറ്റ് എന്നിവയുടെയും ദുരുപയോഗത്തിന് അടിപ്പെടാതിരിക്കാൻ രക്ഷാകർത്താക്കളും സ്കൂൾ അധികൃതരും ശ്രദ്ധിക്കണം
- സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ആവശ്യമായ ബോധവത്കരണം കുട്ടികൾക്ക് നൽകണം
- ബ്ലൂവെയിൽ ചാലഞ്ച് പോലെ അപകടകാരിയായ പലതും ഓൺലൈനിലൂടെ കുട്ടികളിലെത്താം. കുട്ടികൾ ഇവക്ക് വഴിപ്പെടാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധപുലർത്തണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.