ചീഫ്​ വിപ്പ്​ സ്​ഥാനം സി.പി.​െഎക്ക്​

തിരുവനന്തപുരം: നിയമസഭയിൽ സി.പി.​െഎക്ക്​ ചീഫ്​ വിപ്പ്​ സ്​ഥാനം നൽകുമെന്ന്​ ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ. മുന്നണി വിപുലീകരണ നടപടികൾ പുരോഗമിക്കുകയാണ്​. ചീഫ് വിപ്പ് സ്ഥാനം സി.പി.ഐ ചോദിച്ചു മേടിച്ചതല്ലെന്നും എ. വിജയരാഘവർ പറഞ്ഞു.

മന്ത്രിസഭാ വിപുലീകരണത്തിൽ ഇ.പി ജയരാജന്​ മന്ത്രി സ്​ഥാനം നൽകണമെന്ന്​ നേരത്തെ സി.പി.എം മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇൗ ആവശ്യം സി.പി.​െഎയും പിന്തുണച്ചതോടെയാണ്​ ജയരാജ​​​​െൻറ മന്ത്രിസഭാ പ്രവേശനത്തിന്​ വഴി തുറന്നത്​. അതിനു പിറകെയാണ്​ സി.പി.​െഎക്ക്​ ചീഫ്​ വിപ്പ്​ സ്​ഥാനം നൽകാനും തീരുമാനിച്ചത്​. 

Tags:    
News Summary - Chief Whip For CPI - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.