കാസര്‍കോട്: വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള സേവനങ്ങള്‍ തുടരുന്നതിനുള്ള പദ്ധതിക്കായി മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം 3.77 കോടി രൂപ രൂപ അനുവദിച്ച് കലക്ടര്‍ കെ. ഇമ്പശേഖര്‍ ഉത്തരവിട്ടു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് ദേശീയ ആരോഗ്യദൗത്യം വഴി നല്‍കിയിരുന്ന കേന്ദ്രസഹായം നിര്‍ത്തിയതോടെ ദുരിതത്തിലായവര്‍ക്ക് അടിയന്തിര തുടര്‍സഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തടെയാണ് ഫണ്ട് അനുവദിക്കാന്‍ നിർദേശിച്ചത്.
ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ അധിവസിക്കുന്ന 6727 എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായി കണ്ടെത്തിയവരില്‍ പലരും കുറഞ്ഞ വരുമാനമുള്ളവരാണ്.
ഇവർക്ക് അടിയന്തര സഹായം നല്‍കിയില്ലെങ്കില്‍ ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ പ്രവര്‍ത്തനങ്ങള്‍ നിലക്കുന്ന സാഹചര്യം ഉണ്ടാവാതിരിക്കാനാണ് കാസർകോട് വികസന പാക്കേജ് ആവിഷ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.