ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് തിരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ 4.40നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് യാത്ര തിരിച്ചത്.

ഭാര്യ കമലയും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷും ഒപ്പമുണ്ട്. മൂന്ന് ആഴ്ചയിലേറെ നീളുന്നതാണ് ചികിത്സ.

പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകളെല്ലാം സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

2018ലും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സക്കായി പോയിരുന്നു.

Tags:    
News Summary - Chief Minister went to US for treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.