Posted On
date_range Updated On
date_range പെട്രോൾ വില വർധിച്ചു
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ പെട്രോൾ വില വർധിച്ചു. പ്രീമിയം പെട്രോൾ കമ്പനികളാണ് വില വർധിപ്പിച്ചത്.
ഭരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻ ഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപ വരെയാണ് പ്രീമിയം പെട്രോളിയം വർധിപ്പിച്ചത്. വെള്ളിയാഴ്ച തന്നെ പുതുക്കിയ വില വർധന നിലവിൽവരും. സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിലും മാറ്റമില്ല.
ഇറാൻ-ഇസ്രായേൽ സംഘർഷിത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വില വർധിപ്പിക്കാൻ കാരണം. ഹുർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധനക്ക് കാരണമായേക്കുമെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.