തിരുവനന്തപുരം: ചികിത്സക്ക് വിദേശത്തുപോയ മുഖ്യമന്ത്രിയുടെ കണ്ണ് ഒന്നയഞ്ഞതോടെ മന്ത്രിസഭയിലും സർക്കാറിലും അച്ചടക്കത്തിെൻറ കെട്ടഴിഞ്ഞു. മന്ത്രിമാർ തമ്മിലെ അഭിപ്രായഭിന്നത കൂടാതെ, മന്ത്രിമാരെ അപഹസിച്ച് മുതിർന്ന സിവിൽ സർവിസ് ഉദ്യോഗസ്ഥരും രംഗെത്തത്തി. പിണറായി വിജയെൻറ നോട്ടത്തിൽ നാവിന് കടിഞ്ഞാണിട്ട ചില നേതാക്കളും പ്രസ്താവന നിയന്ത്രണം നീക്കിയതോടെ സർക്കാറും ഇടതുമുന്നണിയും പ്രതിരോധത്തിലാണ്. ചുമതല കൈമാറാതെ മുഖ്യമന്ത്രി നാഥനില്ലാത്ത അവസ്ഥ സൃഷ്ടിെച്ചന്ന് ആരോപിച്ച പ്രതിപക്ഷത്തിനാവെട്ട ഇൗ സംഭവ വികാസങ്ങൾ രാഷ്ട്രീയ ആയുധമായി.
ചരിത്രത്തിൽ അരങ്ങേറിയിട്ടില്ലാത്ത കുഴമറിച്ചിലിലാണ് സർക്കാറും മന്ത്രിസഭയും. പ്രളയജലം ഇറങ്ങാത്ത കുട്ടനാട്ടിലെ കൈനകരിയിൽ വെള്ളം പമ്പ് ചെയ്യുന്നതിലെ പിടിപ്പുകേടിനെ ചൊല്ലിയായിരുന്നു ആദ്യഅപസ്വരം. മന്ത്രി ജി. സുധാകരനും മന്ത്രി തോമസ് െഎസക്കും നടത്തിയ പോരിൽ മന്ത്രി വി.എസ്. സുനിൽകുമാറും പങ്കാളിയായി. നാവുപിഴക്ക് കടിഞ്ഞാണിട്ട എം.എം. മണിയും വിവാദം കൊഴുപ്പിച്ചു. പരിസ്ഥിതി പ്രവർത്തകരെ ആക്ഷേപിച്ച മന്ത്രി, ഒാരോ നൂറ്റാണ്ടിലും പ്രളയം വരും, അതിൽ കുറേപേർ മരിക്കും എന്ന് പ്രസ്താവിച്ചു. ആഘോഷങ്ങൾ ഒഴിവാക്കുന്നതിനെ ചൊല്ലി മന്ത്രിമാരായ എ.കെ. ബാലനും ഇ.പി. ജയരാജനും പരസ്യമായി ഉരസി.
ഇടതുമുന്നണിയുടെ പ്രകടനപത്രികവാഗ്ദാനം പരസ്യമായി തള്ളിയാണ് അഡീഷനൽ ചീഫ് സെക്രട്ടറി കൂടിയായ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ കൃഷി മന്ത്രിയെയും വി.എസ്. അച്യുതാനന്ദനെയും പരിഹസിച്ചത്. െഎ.എ.എസ് ഉദ്യോഗസ്ഥൻ സർക്കാർ നിലപാടിൽ അവിശ്വാസം പ്രകടിപ്പിച്ച് മന്ത്രിയെ തള്ളിപ്പറഞ്ഞിട്ടും അനങ്ങാനായില്ല. റവന്യൂ മന്ത്രിയുടെ നിർദേശം അവഗണിക്കുന്ന ഇദ്ദേഹത്തെ മാറ്റണമെന്ന സി.പി.െഎയുടെ ആവശ്യം മുഖ്യമന്ത്രി അംഗീകരിച്ചിരുന്നില്ല. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാറിെൻറയും മുന്നണിയുടെയും കെട്ടുറപ്പ് നിലനിർത്താനുള്ള ഉത്തരവാദിത്തം സി.പി.എമ്മിനും സി.പി.െഎക്കുമാണ്. പക്ഷേ, പാർട്ടി നേതൃത്വങ്ങളുടെ നിശ്ശബ്ദത പ്രതിപക്ഷത്തിനും മാധ്യമങ്ങൾക്കും ആയുധമാവുമെന്ന ആശങ്കയിലാണ് പല നേതാക്കളും.
പി.കെ. ശശിക്ക് എതിരായ പീഡന ആരോപണത്തിൽ സി.പി.എം നേതൃത്വം വേണ്ട സമയത്ത് വിശദീകരണം നൽകാത്തത് സർക്കാറിെൻറ പ്രതിച്ഛായക്ക് കോട്ടമായി. പ്രഥമാധ്യാപകൻ അവധിക്ക് പോയ സ്കൂളിെൻറ അവസ്ഥയിലാണ് മന്ത്രിസഭയും സർക്കാറുമെന്നാണ് മുതിർന്ന നേതാവ് നിലവിലെ അവസ്ഥയെ വിശേഷിപ്പിച്ചത്. പ്രളയദുരന്തവും ദുരിതാശ്വാസവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത സർക്കാറിൽനിന്ന് മുഖ്യമന്ത്രിയുടെ അഭാവത്തിൽ, പുനരധിവാസമടക്കമുള്ള കാര്യങ്ങളിൽ പലസ്വരങ്ങൾ ഉയരുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.