തിരുവനന്തപുരം: 2026 ആഗസ്റ്റ് 31നകം കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും നവംബർ 30 വരെ ദീർഘിപ്പിക്കാൻ പി.എസ്.സിക്ക് നിർദേശം നൽകുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിൽ നിയമനം തടസപ്പെട്ടതാണ് തീരുമാനത്തിനു പിന്നിൽ.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ അവ ഓരോ വകുപ്പുകൾക്കും വിഭജിച്ച് നൽകുമെന്ന് വി.ഡി സതീശൻ പറഞ്ഞു വിഷൻ 20231 എന്നാണ് പദ്ധതിക്ക് പേര് നൽകിയിക്കുന്നത്. ജൂൺ 1 മുതൽ നൂറ് ദിന കർമപരിപാടി നടപ്പിലാക്കും.
പദ്മ പുരസ്കരാത്തിന് ശുപാർശ ചെയ്യാൻ കാബിനറ്റ് കമ്മിറ്റി രൂപീകരിച്ചു. കൂടാതെ ഹൈകോടതി അഡീഷണൽ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിച്ചുവെന്ന് മുഖ്യമന്ത്രി അറിയിച്ചു.
സിൽവർ ലൈൻ നടപ്പിലാക്കിയിരുന്നെങ്കിൽ പാരിസ്ഥിതിക ദുരന്തമാകുമായിരുന്നുവെന്ന് വി.ഡി സതീശൻ പറഞ്ഞു. പദ്ധതി നടപ്പിലാക്കില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ മഞ്ഞക്കുറ്റികൾ പിഴുതെറിയാൻ നിർദേശം നൽകി. മുടങ്ങി കിടക്കുന്ന ദേശീയ പാതകളുടെ കാര്യത്തിലും വേഗം തീരുമാനമെടുക്കുമെന്ന് വി.ഡി സതീശൻ ഉറപ്പ് നൽകിയിട്ടുണ്ട്.
വന്ദേമാതരം വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. ഗാനം ആലപിക്കുമെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും ലോക്ഭവന്‍റേതായിരുന്നു തീരുമാനമെന്നുമായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.