പാലക്കാട്: വിദ്യാഭ്യാസ, ഗവേഷണ രംഗത്തെ എസ്.സി-എസ്.ടി ഫണ്ടുകൾ കേന്ദ്രസർക്കാർ വെട്ടിക്കുറച്ചത് ദലിതരെ വിവേചനത്തോടെ കാണുന്നതിനാലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദലിത്, ആദിവാസി വിഭാഗത്തിനായുള്ള പദ്ധതികൾ കേന്ദ്രസർക്കാർ ഇല്ലാതാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട്ട് പട്ടികജാതി- പട്ടികവർഗ മേഖല സംസ്ഥാന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ദലിതർക്കുനേരെ രാജ്യത്ത് 58,000ത്തോളം ആക്രമണങ്ങളാണുണ്ടായത്.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ജാതിവിവേചനം ശക്തമായതിനാൽ വിദ്യാർഥികൾ കൊഴിഞ്ഞുപോകുന്നു. ചിലർ ആത്മഹത്യ ചെയ്യുന്നു. കരാർ നിയമനം നടത്തുന്നതിലൂടെ സംവരണം അട്ടിമറിക്കപ്പെടുകയാണ്. കേന്ദ്ര സർക്കാർ പല മേഖലകളിലും നിയമനം നടത്തുന്നില്ല. 13 ലക്ഷത്തോളം തസ്തികകളാണ് രാജ്യത്ത് ഒഴിഞ്ഞുകിടക്കുന്നത്. ഇത് സംവരണ നിഷേധത്തിന് കാരണമാകുന്നു. കേരളത്തിൽ സംവരണതത്ത്വം പാലിച്ചാണ് പി.എസ്.സി നിയമനം നടക്കുന്നത്. സ്പെഷൽ റിക്രൂട്ട്മെന്റുകളും നടത്തി. ചടങ്ങിൽ റാപ്പര്‍ വേടനും നഞ്ചിയമ്മയും സംബന്ധിച്ചു. അവരെ അഭിവാദ്യംചെയ്ത ശേഷമാണ് മുഖ്യമന്ത്രി വേദിയിലേക്കു കയറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.