Posted On
date_range Updated On
date_range പൗരത്വ ഭേദഗതി: മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മഹാ റാലികൾ
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വ ത്തിൽ മഹാ റാലി നടത്താൻ തീരുമാനം. ആദ്യ റാലി ഈ മാസം പത്തിന് എറണാകുളം മറൈൻ ഡ്രൈവിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ് ഘാടനം ചെയ്യും. പ്രൊഫ. എം.കെ സാനു ആധ്യക്ഷം വഹിക്കും.
12 ന് കോഴിക്കോട് കടപ്പുറത്താണ് രണ്ടാമത്തെ റാലി. സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. ആലിക്കുട്ടി മുസ്ലിയാർ ആധ്യക്ഷം വഹിക്കും. 13ന് കണ്ണൂർ, 14ന് തൃശ്ശൂർ, 15ന് കൊല്ലം, 16ന് മലപ്പുറം എന്നിങ്ങനെയാണ് റാലിയുടെ തിയ്യതികൾ.
ചെറു സംഘങ്ങളായി വന്ന് മഹാ റാലിയിൽ അണിചേരുന്ന രിതിയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. പൗരത്വ ഭേദഗതിക്കെതിരെ ബംഗാളിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ സമാനമായ റാലികൾ നടന്നു വരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.