Posted On
date_range Updated On
date_range ശിവശങ്കർ അഞ്ചാംപ്രതിയെങ്കിൽ മുഖ്യമന്ത്രി ഒന്നാംപ്രതി -ചെന്നിത്തല
തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ യഥാർഥ പ്രതി മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അഞ്ചാംപ്രതിയാണെങ്കിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി. ലൈഫ് മിഷൻ ക്രമക്കേടിൽ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്ന നിലപാട് സംസ്ഥാന സർക്കാർ മാറ്റണമെന്നും ചെന്നിത്തല പറഞ്ഞു.
മുഖ്യമന്ത്രി അറിയാതെ ഈ അഴിമതി നടക്കില്ല. ഉത്തരവാദിത്തം ഏറ്റെടുത്ത് രാജി വച്ച് ഒഴിയാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം.
സർക്കാറിന് ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. ഇപ്പോൾ സർക്കാർ ഏജൻസി തന്നെയാണ് ശിവശങ്കറിനെ പ്രതിയാക്കിയത്. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് പുറത്തുവരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.