കൊല്ലം ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

സാമൂഹിക വികസന പരിമിതി മറികടക്കാൻ ഫെഡറൽ സാമ്പത്തികബന്ധങ്ങൾ അഴിച്ചുപണിയണം -മുഖ്യമന്ത്രി

കൊല്ലം: സമൂഹിക വികസന പരിമിതി മറികടക്കാൻ സംസ്ഥാനങ്ങൾക്ക് സഹായകമായി രാജ്യത്തിന്റെ ഫെഡറൽ സാമ്പത്തികബന്ധങ്ങളെ അഴിച്ചുപണിയണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി ദേശീയ തലത്തിൽത്തന്നെ അഭിപ്രായസമന്വയമുണ്ടാക്കാൻ മുൻകൈയെടുത്തുവരികയാണെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത്​ തൊഴിലാളികളുമായുള്ള മുഖാമുഖം ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാർലമെന്ററി ജനാധിപത്യവും വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ തൊഴിലാളികളുടെ സംഘടിത ഇടപെടലാണ് രാജ്യത്തിന്​ വഴികാട്ടിയാകേണ്ടത്. തൊഴിലാളികള്‍ക്കിടയില്‍ ഐക്യം നിലനിർത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ. തൊഴിൽദിന നഷ്ടം ഏറ്റവും കുറവുള്ള കേരളത്തിനെതിരെ മറ്റ്​ സ്ഥലങ്ങളിൽ വ്യാജപ്രചാരണങ്ങൾ നടക്കുകയാണ്. കേരളം വ്യവസായ-തൊഴിൽ സൗഹൃദമല്ലെന്ന് പ്രചരിപ്പിച്ച് പുതിയ വ്യവസായങ്ങളെ തടയിടാൻ ശ്രമം നടക്കുന്നു. ഇതിനെതിരെ, പൊതുബോധം ദേശീയതലത്തിൽ സൃഷ്ടിക്കാൻ കഴിഞ്ഞതായും തുടർശ്രമങ്ങൾ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിവിധ തൊഴിൽ മേഖലകളിലായി 2000ത്തോളം പേർ പ​ങ്കെടുത്ത മുഖാമുഖത്തിൽ 57 പേർ ആശയങ്ങളും ആവശ്യങ്ങളും ഉന്നയിച്ചു. മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, കെ.ബി. ഗണേഷ് കുമാര്‍, ജെ. ചിഞ്ചുറാണി, എം. മുകേഷ് എം.എല്‍.എ, ലേബര്‍ സെക്രട്ടറി കെ. വാസുകി, മുഖ്യമന്ത്രിയുടെ ഓഫിസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി എസ്. കാര്‍ത്തികേയന്‍, എംപ്ലോയ്‌മെന്റ് ഡയറക്ടര്‍ വീണ എന്‍. മാധവന്‍, ലേബര്‍ കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍, കലക്ടര്‍ എന്‍. ദേവിദാസ്, തൊഴില്‍ മേഖല പ്രതിനിധികളായി പി. ഗോപിനാഥന്‍, കെ.കെ. ഷാഹിന, രഞ്ജു രഞ്ജിമാര്‍, അരിസ്റ്റോ സുരേഷ്, ഷീജ, രേഖ കാര്‍ത്തികേയന്‍, സുശീല ജോസഫ്, ഒ. വത്സലകുമാരി, മുഹമ്മദ് നാസര്‍, ഷബ്‌ന സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - Chief-Minister-Federal-economic-development-limitation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.