ബലിപെരുന്നാൾ ആഘോഷം; കരുതൽ വേണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്​ മഹാമാരിക്കിടയിൽ നടക്കുന്ന ബലിപെരുന്നാൾ ആഘോഷങ്ങളിൽ ശ്രദ്ധ വേണമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ ഗുരുതര സാഹചര്യം കണക്കിലെടുത്ത് പള്ളികളിൽ ഇത്തവണ പെരുന്നാൾ നമസ്കാരം വേണ്ടെന്നുവച്ച പള്ളികമ്മറ്റിളുണ്ടെന്നും അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

‘‘ത്യാഗത്തി​​െൻറ, സമര്‍പ്പണത്തി​​െൻറ, മനുഷ്യസ്നേഹത്തി​​െൻറ മഹത്തായ സന്ദേശമാണ് ഈദുൽ അള്​ഹ നമുക്ക് നൽകുന്നത്. ഇതി​​െൻറ മഹത്തായ മൂല്യങ്ങൾ ജീവിതത്തിൽ പകർത്താനും പ്രതിജ്ഞ പുതുക്കാനുമുള്ള അവസരമാകട്ടെ ഈ വർഷത്തെ ഈദ് ആഘോഷം. 
ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റ് മാനദണ്ഡങ്ങൾ പാലിച്ചും നമസ്കാരം നടത്താമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ആളുകൾ അതു പാലിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികൾക്ക് ഈദ് ആശംസ നേരുന്നു’’- മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിലാണ് ഇത്തവണ ജനങ്ങൾ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങൾക്കുള്ള സാഹചര്യം ഇപ്പോൾ ലോകത്ത് എവിടെയുമില്ല. വളരെ കുറച്ച് തീർഥാടകരാണ് ഇത്തവണ ഹജ്ജ് കർമം നിർവഹിക്കുന്നത്. ഒഴിച്ചുകൂടാൻ പറ്റാത്ത കര്‍മങ്ങൾ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഈ ഘട്ടത്തിൽ ആഘോഷങ്ങൾക്കിടയിൽ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പാലിക്കാർ മറക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

News Summary - Chief minister about Eid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.