Posted On
date_range Updated On
date_range ശബരിമലയിൽ അഞ്ച് പൊലീസുകാർക്ക് ചിക്കൻ പോക്സ്
ശബരിമല: ശബരിമല സന്നിധാനത്ത് അഞ്ച് പൊലീസുകാർക്ക് ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇതേ തുടർന്ന് ഇവരെ വീടുകളിലേക്ക് മടക്കി അയച്ചു. ഇവരോടൊപ്പം ബാരക്കിൽ കഴിഞ്ഞ 12 പൊലീസുകാരെ ആരോഗ്യ വിഭാഗം നിരീക്ഷണത്തിലാക്കുകയും വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
പൊലീസ് ബാരക്കും പരിസരവും ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ അണുമുക്തമാക്കി. രോഗവ്യാപനം തടയുന്നതിന്‍റെ ഭാഗമായി സന്നിധാനത്തെ മുഴുവൻ പൊലീസ് ഉദ്യാഗസ്ഥർക്കും മാസ്ക് നിർബന്ധമാക്കിയതായി സന്നിധാനം സ്പെഷൽ ഓഫിസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.