Posted On
date_range Updated On
date_range ബിരിയാണിയിൽ കോഴിത്തല; ഹോട്ടൽ പൂട്ടിച്ചു
തിരൂർ: മലപ്പുറം തിരൂരിൽ ഓർഡർ ചെയ്ത ബിരിയാണിയിൽ കോഴിത്തല കണ്ടെത്തി. ഏഴൂര്‍ പി.സി പടിയിലെ കളരിക്കല്‍ പ്രതിഭ എന്ന അധ്യാപിക വാങ്ങിയ നാലു ബിരിയാണിയിൽ ഒന്നിലാണ് കോഴിത്തല കണ്ടെത്തിയത്.
മുത്തൂരിലെ ഓൺലൈൻ പൊറോട്ട സ്റ്റാൾ എന്ന കടയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് ബിരിയാണി ഓർഡർ ചെയ്തത്. രണ്ട് ബിരിയാണി കുട്ടികൾ കഴിച്ചിരുന്നു. പിന്നീട് മൂന്നാമത്തെ കവർ തുറന്നപ്പോഴാണ് കോഴിത്തല കണ്ടത്.
തുടർന്ന് ഹോട്ടൽ ഭക്ഷ്യസുരക്ഷ വകുപ്പ് പൂട്ടിച്ചു. ഭക്ഷ്യസുരക്ഷ എന്‍ഫോഴ്സ്മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണര്‍ സുജിത്ത് പെരേര, ഭക്ഷ്യ സുരക്ഷ ഓഫീസര്‍ എം.എന്‍ ഷംസിയ എന്നിവരുടെ നേതൃത്വത്തില്‍ ഹോട്ടലിൽ പരിശോധന നടത്തി. തിരൂര്‍ നഗരസഭ ആരോഗ്യ വിഭാഗത്തിനും ഫുഡ് സേഫ്റ്റി ഓഫീസര്‍ക്കും പരാതി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.