കൊച്ചി: കാമുകിയെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടർന്ന് െവെപ്പിൻ ചെറായിയിൽ പ്രണവ് എന്ന യുവാവിനെ െകാലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ ജാമ്യ ഹരജി ഹൈകോടതി തള്ളി.
കുറ്റകൃത്യത്തിെൻറ ഗൗരവം കണക്കിലെടുത്താണ് പ്രതികളായ ചെറായി സ്വദേശി നംദേവ്, എടവനക്കാട് സ്വദേശി ജിത്തൂസ് എന്നിവരുടെ ജാമ്യ ഹരജി തള്ളിയത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരേണ്ട സാഹചര്യമില്ലെന്നും ജാമ്യമനുവദിക്കണമെന്നുമായിരുന്നു പ്രതികളുടെ ആവശ്യം.
2020 സെപ്റ്റംബർ 22 നാണ് കുഴുപ്പിള്ളി പള്ളത്താംകുളങ്ങര ബീച്ചിന് സമീപം പ്രണവിെൻറ മൃതദേഹം കണ്ടെത്തിയത്. ഒന്നാം പ്രതി ശരത്തിെൻറ നേതൃത്വത്തിൽ പ്രതികൾ ചെറായി കല്ലുമഠത്തിൽ പ്രസാദിെൻറ മകനായ 22കാരൻ പ്രണവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കേസിലെ മുഖ്യപ്രതിയായ ശരത്തിെൻറ കാമുകിയുമായി പ്രണവ് അടുപ്പത്തിലായതാണ് പ്രശ്നങ്ങൾക്ക് തുടക്കം.
കാമുകിയുടെ പേരിൽ ശരത് വ്യാജ ഫേസ് ബുക്ക് പ്രൊഫൈലുണ്ടാക്കി പ്രണവുമായി ചാറ്റ് ചെയ്തിരുന്നു. സംഭവദിവസം രാത്രി ഇൗ ഫേസ് ബുക്ക് അക്കൗണ്ടിലൂടെ ക്ഷണിച്ചതിനെ തുടർന്ന് ബീച്ചിലെത്തിയ പ്രണവിനെ പതിയിരുന്ന സംഘം ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. എന്നാൽ, കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാനിടയുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് ക്രൂരമായി കൊലപാതകം നടത്തിയ പ്രതികൾ ജാമ്യത്തിന് അർഹരല്ലെന്നതടക്കം വ്യക്തമാക്കി ഹരജി തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.