വാണിജ്യ-ദേശസാത്കൃത ബാങ്കുകള്‍ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിക്കണം -ചെന്നിത്തല

തിരുവനന്തപുരം: നോട്ട് പരിഷ്കരണം സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് പ്രധാനമന്ത്രി സാവകാശം ചോദിച്ച 50 ദിവസത്തേക്കെങ്കിലും വായ്പകളിന്മേല്‍ വാണിജ്യ- ദേശസാത്കൃത ബാങ്കുകള്‍ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.  

പണലഭ്യത ഇല്ലാത്തതിനാല്‍ ഉല്‍പാദനമേഖല പാടെ മരവിച്ചിരിക്കുകയാണ്. ചെറുകിടവ്യവസായ മേഖലയും നിര്‍മാണമേഖലയും മല്‍സ്യബന്ധനരംഗവും കാര്‍ഷികമേഖലയും പ്രതിസന്ധിയിലാണ്. നിത്യച്ചെലവിനുള്ള പണംപോലും കണ്ടത്തൊന്‍ കഴിയാതെ വിഷമിക്കുന്നവര്‍ക്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്ത അവസ്ഥയാണ്. അതിനാല്‍  വാണിജ്യ ബാങ്കുകളിലെയും ദേശസാത്കൃത ബാങ്കുകളിലെയും വായ്പകളില്‍ മൊറട്ടോറിയം ഏര്‍പ്പെടുത്തണ്ടേത് ആവശ്യമാണ്.

ചെറുകിട വ്യവസായ വായ്പകള്‍, കാര്‍ഷിക വായ്പകള്‍, വിദ്യാഭ്യാസ വായ്പകള്‍, മത്സ്യവ്യവസായ വായ്പകള്‍, ഭവനനിര്‍മാണ വായ്പകള്‍ തുടങ്ങി സാധാരണക്കാര്‍ എടുത്തിട്ടുള്ള എല്ലാ വായ്പകളിന്മേലും മൊറട്ടോറിയം ഏര്‍പ്പെടുത്തണം. ഈ കാലയളവിലെ പലിശയും ഒഴിവാക്കണം. ബാങ്കുകളില്‍ ആവശ്യത്തിന് നോട്ട് സ്റ്റോക്കില്ലാത്തതിനാല്‍ ശമ്പളവിതരണം അവതാളത്തിലാവുമെന്ന പരിഭ്രാന്തിയിലാണ് ജീവനക്കാര്‍. അതിനാല്‍ ശമ്പളവിതരണം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

 

Tags:    
News Summary - CHENNITHALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.