മു​ഖ്യ​മ​ന്ത്രി​യോ​ട് പ്ര​തി​പ​ക്ഷ നേ​താ​വി​െൻറ 10 ചോ​ദ്യ​ങ്ങ​ൾ

തിരുവനന്തപുരം: മൂന്നാർ വിഷയത്തിൽ മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ 10 ചോദ്യങ്ങള്‍.
 1. ഭൂസംരക്ഷണ നിയമം അനുസരിച്ച് സര്‍ക്കാര്‍ വക ഭൂമി കൈയേറിയാല്‍ അത് ഒഴിപ്പിക്കുന്നതിന് റവന്യൂ വകുപ്പിന് ബാധ്യതയില്ലേ?
 2. ഇത്തരം സന്ദര്‍ഭങ്ങളില്‍ സർവകക്ഷി യോഗം വിളിച്ച് ചര്‍ച്ച ചെയ്തശേഷം ഒഴിപ്പിക്കലിനെക്കുറിച്ച് ആലോചിക്കണമെന്ന് ഭൂസംരക്ഷണ നിയമത്തിലെ ഏത് വകുപ്പിലാണ് പറയുന്നത്? 
3. കൈയേറ്റമൊഴിപ്പിക്കാന്‍ വരുന്നവരുടെ കാലുവെട്ടുമെന്ന് പറയുന്ന മന്ത്രിയോടും എം.എല്‍.എയോടും ആലോചിച്ച ശേഷമേ ഒഴിപ്പിക്കല്‍ നടപടി സ്വീകരിക്കാവൂ എന്ന മുഖ്യമന്ത്രി നിര്‍ദേശം എങ്ങനെയാണ് നടപ്പാക്കാന്‍ കഴിയുക? ഇത്  ഫലത്തില്‍ ഒഴിപ്പിക്കല്‍ അട്ടിമറിക്കാനല്ലേ? 
 4. പാപ്പാത്തിച്ചോലയിലെ ൈകേയറ്റഭൂമിയില്‍ സ്ഥാപിച്ച കുരിശ് നീക്കം ചെയ്യുന്നതിന് മുമ്പ് സര്‍ക്കാറിനോട് ചോദിക്കേണ്ടിയിരുന്നില്ലേ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. അപ്പോള്‍ നടപടിക്ക് നേതൃത്വം നല്‍കിയ റവന്യൂവകുപ്പ് മന്ത്രി സര്‍ക്കാറി​െൻറ ഭാഗമല്ലേ?
5. മുഖ്യമന്ത്രി എന്നാല്‍ ‘ഫസ്റ്റ് എമംഗ് ഈക്വല്‍സ്’ എന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കില്‍ നടപടിയെടുക്കുന്ന റവന്യൂമന്ത്രിയെ അടിച്ചിരുത്തുന്നത് ശരിയാണോ? 
6. സര്‍ക്കാറി​െൻറ ഭൂമി കൈയേറുമ്പോള്‍ നിയമാനുസൃതം നടപടി എടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് സംരക്ഷണം നല്‍കുകയാണോ അതോ കൊള്ളക്കാര്‍ക്ക് കൂട്ടുനില്‍ക്കുകയാണോ ഭരണഘടന പ്രകാരം പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ചെയ്യേണ്ടത് ?
7. ഭരണഘടന പ്രകാരം കൈയേറ്റം തടയുന്ന ഉദ്യോഗസ്ഥരെ എമ്പോക്കിയെന്നും ചെറ്റയെന്നും വിളിക്കുന്ന മന്ത്രിയെ മന്ത്രിസഭയില്‍ ഇരുത്തിക്കൊണ്ട് കേരളത്തി​െൻറ പൊതുമുതല്‍ താങ്കളുടെ മന്ത്രിസഭ എങ്ങനെ സംരക്ഷിക്കും?  
8. ഈ സര്‍ക്കാര്‍ വന്ന് 11 മാസമായിട്ടും ഇടുക്കിയില്‍ എത്ര കൈയേറ്റക്കാരെ ഒഴിപ്പിക്കാന്‍ കഴിഞ്ഞു? അനധികൃത കെട്ടിട നിർമാണം എത്രയെണ്ണം തടയാന്‍ കഴിഞ്ഞു? 
9. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വരുേമ്പാള്‍ മാത്രം എങ്ങനെ മൂന്നാറില്‍ കൈയേറ്റം നടത്താന്‍ കൈയേറ്റക്കാര്‍ക്ക് ഇത്ര ധൈര്യം വരുന്നു? 
10. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഒരൊറ്റയാള്‍ക്ക് പോലും പട്ടയം നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ട്? 
 

Tags:    
News Summary - Chennithala send questionnaire to cm pinarayi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.