തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസുമായി ബന്ധപ്പെട്ട വിവിധ സ്ഥാപനങ്ങളിൽ വഹിച്ചിരുന്ന അധ്യക്ഷ പദവികൾ രമേശ് ചെന്നിത്തല ഒഴിഞ്ഞു. പാർട്ടി മുഖപത്രം 'വീക്ഷണം', പാർട്ടി ചാനൽ 'ജയ് ഹിന്ദ് ടി.വി', രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് െഡവലപ്മെൻറ് സ്റ്റഡീസ്, കെ. കരുണാകരൻ ഫൗണ്ടേഷൻ എന്നിവയുടെ അധ്യക്ഷസ്ഥാനത്തുനിന്നാണ് രാജിെവച്ചത്.
അതേസമയം, എല്ലാ സ്ഥാപനങ്ങളിലും സ്വതന്ത്രമായ ഓഡിറ്റിങ് നടത്തിയശേഷം രാജി അംഗീകരിച്ചാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം. ചെന്നിത്തല കെ.പി.സി.സി പ്രസിഡൻറായിരിക്കെ, ഏറ്റെടുത്ത പദവികളിൽനിന്നാണ് രാജിവെച്ചത്. പിൻഗാമികളായി വന്ന കെ.പി.സി.സി പ്രസിഡൻറുമാർ ഇൗ പദവികൾ ഏറ്റെടുക്കാതിരുന്നതിനാൽ പ്രതിപക്ഷ നേതാവായിരുന്നപ്പോഴും ചെന്നിത്തല താൽക്കാലികമായി തുടരുകയായിരുന്നു.
പുതിയ പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തെരഞ്ഞെടുത്തതിെൻറ അടുത്തദിവസം പദവികളിൽനിന്ന് ചെന്നിത്തല രാജിെവച്ചതാണെന്നും പാർട്ടിയിൽ ഇപ്പോൾ പദവികളൊന്നും വഹിക്കാത്ത സാഹചര്യത്തിൽ പാർട്ടി സ്ഥാപനങ്ങളുടെ ചുമതലക്കാരനായി തുടരുന്നത് ശരിയല്ലെന്നും അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ജയ്ഹിന്ദ് ചാനലിനും വീക്ഷണത്തിനും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിനുമായി 35 കോടി രൂപയുടെ ബാധ്യതയുണ്ടെന്നാണ് പാർട്ടിയുടെ ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. ചാനലിൽ മാത്രം 25 കോടിയും വീക്ഷണത്തിൽ ആറു കോടിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ നാലുകോടിയുമാണ് ബാധ്യത. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിെൻറ ഡയറക്ടറും ജയ്ഹിന്ദ് ചാനൽ ജോയൻറ് എം.ഡിയും ഒരേ വ്യക്തിയാണ്. ജീവനക്കാരുടെ പി.എഫ് കുടിശ്ശികയും വൻതോതിലുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ സ്ഥാപനങ്ങളിലും സ്വതന്ത്രമായ ഓഡിറ്റിങ് നടത്തിയ ശേഷം ചെന്നിത്തലയുടെ രാജി അംഗീകരിച്ചാൽ മതിയെന്ന നിലപാടിലാണ് സംസ്ഥാന കോൺഗ്രസ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.