തിരുവനന്തപുരം: ആഘോഷങ്ങളില്ലാതെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലക്ക് 65ാം പിറന്നാൾ. പതിവുപോലെ രാഷ്ട്രീയ തിരക്കുള്ള ഒരു ദിനത്തിനപ്പുറം ആഘോഷമൊന്നും ഉണ്ടായില്ല. സമരപരിപാടികളും ചർച്ചകളുമൊക്കെയായി പരിപാടികൾ ഏറെ. ഇടത് സർക്കാറിെൻറ നാലാം വാർഷികം വഞ്ചനദിനമായി ആരോപിച്ച് കോൺഗ്രസിെൻറ സമരമായിരുന്നു ആദ്യത്തേത്.
രാവിലെ സെക്രേട്ടറിയറ്റിന് മുന്നിൽ കോൺഗ്രസിെൻറ പ്രതിഷേധപരിപാടികളിൽ പെങ്കടുത്ത അദ്ദേഹം അവിടെത്തന്നെ നടന്ന കേരള കോൺഗ്രസിെൻറ സമരവും ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് 12ന് സർക്കാറിെൻറ നാല് വർഷത്തെ കോട്ടങ്ങൾ തുറന്നുകാട്ടി വാർത്തസമ്മേളനം.
മുഖ്യമന്ത്രി പിണറായി വിജയൻ, ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഡോ. ശശി തരൂർ എം.പി, കെ. മുരളീധരൻ എം.പി, പി.സി. ചാക്കോ അടക്കം നേതാക്കൾ ചെന്നിത്തലയെ ടെലിഫോണിൽ വിളിച്ച് ജന്മദിനാശംസ അറിയിച്ചു. മുഖ്യമന്ത്രി ഫേസ്ബുക്കിൽ ഇട്ട കുറിപ്പിൽ ചെന്നിത്തലക്ക് എല്ലാവിധ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നതായി ആശംസിച്ചു. ഇ.പി. ജയരാജൻ അടക്കം മന്ത്രിമാരും ചെന്നിത്തലക്ക് ജന്മദിനാശംസ നേർന്നു.
രാവിലെ പിറന്നാൾ ആശംസ അറിയിച്ച് ഡോ. ശശി തരൂർ ട്വീറ്റ് ചെയ്തു. ആലപ്പുഴയിലെ ചില കോൺഗ്രസ് നേതാക്കൾ ഒരു കെട്ട് മാസ്ക്കുമായി എത്തി. ലോക്ഡൗൺ ആയതിനാൽ ഇക്കുറി കുടുംബാംഗങ്ങളെല്ലാം കേൻറാൺമെൻറ് ഹൗസിൽ ഉണ്ടായിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പാണക്കാട് ഹൈദരലി തങ്ങൾ, മുനവ്വറലി തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, എൻ.കെ. പ്രേമചന്ദ്രൻ, ഷിബു ബേബിജോൺ, ജോസ് കെ. മാണി എന്നിവരും ആശംസ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.