Posted On
date_range Updated On
date_range ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം
തിരുവനന്തപുരം: ചെന്നൈ-തിരുവനന്തപുരം മെയിലിന്റെ (12623) സമയ ക്രമത്തിൽ ഇന്നുമുതൽ മാറ്റം. 15 മിനിറ്റ് നേരത്തെ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. രാത്രി 7.45 ന് ചെന്നൈയിൽ നിന്നും പുറപ്പെട്ടിരുന്ന ട്രെയിൻ ജൂലൈ 15 മുതൽ 7.30 ന് പുറപ്പെടും. ഇതിനനുസരിച്ച് ഒരോ സ്റ്റേഷനിലും എത്തുന്ന സമയത്തിൽ മാറ്റം വരും.
പാലക്കാട് പുലർച്ചെ 3.30 ന് എത്തുന്ന ട്രെയിൻ ഇനി മുതൽ 3.40 നായിരിക്കും എത്തുക. എറണാകുളം ടൗണിൽ വൈകിട്ട് 6.20 ന് എത്തുന്ന ട്രെയിൻ 6.25 ന് എത്തും. തിരുവനന്തപരുത്ത് ട്രെയിൻ പത്ത് മിനിറ്റ് മുൻപെയായിരിക്കും എത്തുക. രാത്രി 11.30 ന് എത്തുന്ന ട്രെയിൻ 11.20 ന് തന്നെ എത്തിച്ചേരുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.