സി.പി.എം-ബിജെപി സംഘട്ടനം; വെണ്മണിയില്‍ വ്യാഴാഴ്​ച ഹര്‍ത്താല്‍

ചെങ്ങന്നൂർ: വെണ്മണിയില്‍ സി.പി.എം-ബിജെപി സംഘട്ടനം. ഡി.വൈ.എഫ്.ഐ നേതാവി​​​​െൻറ വീട് ആർ.എസ്.എസ് പ്രവർത്തകർ തകർത്തതിന്​ പിന്നാലെ എൻ.എസ്.എസി​​​​െൻറ ക്ഷേത്രത്തിനുനേരെ ഡി.വൈ.എഫ്‌.ഐ ആക്രമണമുണ്ടായി. ബുധനാഴ്​ച വൈകീട്ട്​ താഴത്തമ്പലത്തില്‍ നിന്ന് കല്ല്യാത്രയിലേക്ക് സി.പി.എം നടത്തിയ പ്രകടനത്തെ തുടര്‍ന്നാണ്​​ ഇരുവിഭാഗം തമ്മിൽ സംഘര്‍ഷം ഉണ്ടായത്​. സംഭവത്തില്‍ പ്രതിഷേധിച്ച് വെണ്മണിയില്‍ വ്യാഴാഴ്​ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെ സി.പി.എം ഹര്‍ത്താലിന്​ ആഹ്വാനം ചെയ്​തു​.

ഡി.വൈ.എഫ്.ഐ ഈസ്​റ്റ്​ മേഖല ട്രഷറർ വെന്മണിതാഴം പാടത്ത് വീട്ടിൽ സിബി എബ്രഹാമി​​​​െൻറ (38) വീടാണ് ചൊവ്വാഴ്ച രാത്രി 10 മണിയോടെ വെന്മണിതാഴം കുന്നുതറയിൽ വീട്ടിൽ സുനിൽ (43), മനോജ് ഭവനത്തിൽ മനോജ് (29) എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം വരുന്ന ആർ.എസ്.എസ് പ്രവർത്തകർ അടിച്ചുതകർത്തത്. ഫേസ്ബുക്കിലൂടെ സുനിൽ കുമാർ സിബിക്ക് ആക്രമണ ഭീഷണി ഉയർത്തിയിരുന്നെന്നാണ്​ വിവരം. രാത്രിതന്നെ സുനിലിനെയും മനോജിനെയും പിടികൂടി. തിരിച്ചുള്ള ആക്രമണത്തിൽ വെണ്മണി വേലന്തറയിൽ രാജേഷ് (36),പുല്ലേലിൽ അനൂപ് (31) സുരേഷ് ഭവനത്തിൽ സുരേഷ് (33) എന്നിവർക്ക്​ പരിക്കേറ്റു.

വെണ്മണി പടിഞ്ഞാറ്റുംമുറി, കിഴക്കുംമുറി കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഭുവനേശ്വരി ക്ഷേത്രത്തിനുനേരെയാണ് ആക്രമണം ഉണ്ടായത്​. സി.പി.എം ജില്ലപഞ്ചായത്ത് അംഗം ജെബിൻ പി. വർഗീസി​​​​െൻറ നേതൃത്വത്തിൽ പ്രകടനമായി എത്തിയ ഇരുനൂറോളം വരുന്ന ഡി.വൈ.എഫ്‌.ഐ സംഘമാണ് ആക്രമണം നടത്തിയത്. പ്രകടനം ക്ഷേത്രത്തിനു മുന്നിലെത്തിയതോടെ ക്ഷേത്രത്തി​​​​െൻറ കാണിക്കവഞ്ചി തകർക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു.

ക്ഷേത്രത്തിനു നേരെയും എൻ.എസ്.എസ് കരയോഗമന്ദിരത്തിനു നേരെയും കല്ലേറ് നടത്തി. സമീപത്തെ കടയിൽനിന്നും സോഡാകുപ്പിയും തൂക്ക്കട്ടിയും, ഇഷ്​ടികയും വലിച്ചെറിഞ്ഞായിരുന്നു ആക്രമണം. ശ്രീകോവിലിന് മുന്നിൽ നിന്നവർക്കും പരിക്കേറ്റു. ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ ഭക്തർക്ക്​ നേരേയും ആ​ക്രമണമുണ്ടായി. സംഭവസ്ഥലത്ത് കൂടുതല്‍ പൊലീസ് ക്യാമ്പ് ചെയ്യുന്നു.

Tags:    
News Summary - Chengannur CPM-BJP Conflict: Venmani Hatrthal -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.