ചെല്ലാനം​ തീരദേശത്തുള്ളവർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴിയില്ല -മന്ത്രി മേഴ്​സിക്കുട്ടിയമ്മ

കൊച്ചി: ചെല്ലാനം കടപ്പുറത്ത്​ കടൽക്ഷോഭം കാരണം ഉണ്ടാകുന്ന പ്രശ്​നങ്ങൾക്ക്​ കടൽത്തീരത്ത്​ 50 മീറ്റർ പരിധിയിലുള്ള താമസക്കാർ മാറിത്താമസിക്കുകയല്ലാതെ മറ്റ്​ വഴികളില്ലെന്ന്​ മന്ത്രി ജെ. മേഴ്​സിക്കുട്ടിയമ്മ. നിലവിൽ ​കടൽക്ഷോഭത്തി​ൽ ദുരിതമനുഭവിക്കുന്നവരെ കോവിഡ്​ മാനദണ്ഡങ്ങൾക്ക്​ വിധേയമായി മാറ്റി പാർപ്പിച്ചിട്ടുണ്ട്​. സ​െൻറ്​ മേരീസ്​ സ്​കൂളിലാണ്​ അതിന്​ സൗകര്യമൊരുക്കിയതെന്നും കോവിഡുമായി ബന്ധപ്പെട്ട്​ നിരീക്ഷണത്തിലാക്കേണ്ടവരെ സ​െൻറ്​ സേവിയേഴ്​സ്​ സ്​കൂളിലാണ്​ പാർപ്പിച്ചതെന്നും മേഴ്​സിക്കുട്ടിയമ്മ വ്യക്തമാക്കി. മീഡിയ വൺ ചാനലിലെ ‘​േ​ബ്രക്ക്​ ഫാസ്​റ്റ്​ ന്യൂസി’ൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ഓരോ വർഷവും രണ്ടോ മൂന്നോ പ്രവശ്യം കടൽക്ഷോഭം മൂലമുള്ള പ്രശ്​നം നേരിടുന്നുണ്ട്​. എപ്പോഴും കടൽഭിത്തി കെട്ടിയതുകൊണ്ട്​ കാര്യമായില്ല. കടൽ ഭിത്തിയുള്ള കോഴിക്കോട്ട്​ ഭിത്തിക്ക്​ മുകളിൽ കൂടിയാണ്​ വെള്ളം അടിച്ചുകയറുന്നത്​. അതിനാൽ കടലേറ്റം ഒരു യാഥാർഥ്യമാണെന്ന്​ അംഗീകരിച്ചുകൊണ്ട്​ തീരത്ത്​ താമസിക്കുന്ന ആളുകൾ മാറുകയല്ലാതെ കുറുക്കുവഴികളൊന്നുമില്ലെന്നും മന്ത്രി പറഞ്ഞു. 

18,000 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചേ മതിയാവൂ എന്നാണ്​ സർക്കാർ കണക്കാക്കുന്നത്​. തിരുവനന്തപുരത്ത്​ 1000ത്തിലേറെ പേരെ മാറ്റി പാർപ്പിച്ചു കഴിഞ്ഞു. കൊല്ലത്ത്​ നിരവധി ​കുടുംബങ്ങളുടെ പുനരധിവാസം നടപ്പിലായി. എല്ലാ ജില്ലകളിലും ഈ പദ്ധതിയുണ്ട്​. എന്നാൽ പദ്ധതിയുമായി തീരെ സഹകരിക്കാത്തത്​ എറണാകുളം ജില്ലയാണ്​. തീരത്തു തന്നെ താമസിക്കണമെന്നാണ് അവർ​ പറയുന്നത്​. അങ്ങനെ വാശി പിടിച്ചിട്ട്​ കാര്യമില്ല. അവർ ദുരന്തത്തി​​െൻറ നടുവിലാണ്​. അവിടെ നിന്ന്​ മാറി താമസി​ച്ചേ മതിയാവൂ. അവിടെ സ്ഥലം ക​െണ്ടത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്​. ഒരു കിലോമീറ്റർ അകലേക്ക്​ മാറിയാലും കടലിൽപോകുന്നതിന്​ തടസമാവില്ല. കോവിഡ്​ പ്രശ്​നത്തി​​െൻറ നടുവിൽ അവിടെയുള്ളവരെ മാറ്റുന്നത്​ പ്രായോഗികമല്ലെന്നും മന്ത്രി വ്യക്തമാക്കി.

ഒരു കുടുംബത്തെ പോലും മാറ്റി പാർപ്പിക്കാൻ ചെല്ലാനത്തുകാർ അനുവദിച്ചിട്ടില്ല. ചെല്ലാനത്തെ സഹോദരങ്ങൾ യാഥാർഥ്യം മനസ്സിലാക്കണം. 50 മീറ്റർ പരിധിയിലുള്ളവർ മാറണം. തീരദേശത്തുള്ളവരുടെ പുനരധിവാസവും പൂന്തുറയിൽ ചെയ്​തതുപോലെ ഓക്​സോ ബ്രേക്ക്​ വാട്ടർ സ്ഥാപിക്കലുമാണ്​ ചെല്ലാനത്ത്​ ചെയ്യാനുദ്ദേശിക്കുന്നത്​. അതിനുള്ള പഠനം തുടങ്ങാനിരിക്കുകയാണെന്നും അതിന്​ സമയമെടുക്കുമെന്നും മേഴ്​സിക്കുട്ടിയമ്മ പറഞ്ഞു. 

Tags:    
News Summary - chellanam sea turbulence; minister j mercykutty amma -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.