Posted On
date_range Updated On
date_range ചാവക്കാട് സി.പി.എം-കോൺഗ്രസ് സംഘർഷം; നാല് പേർക്ക് പരിക്ക്
തൃശ്ശൂർ: ചാവക്കാട് തിരുവത്രയിൽ സി.പി.എം-കോൺഗ്രസ് സംഘർഷത്തിൽ നാല് പേർക്ക് പരിക്ക്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പുത്തൻ കടപ്പുറം സ്വദേശികളുമായ ഹനീഫ (28), റിയാസ് (30), എസ്.എഫ്.ഐ പ്രവർത്തകരായ ഹസൻ മുബാറക് (20), ജാബിർ (22) എന്നിവർക്കാണ് പരിക്ക് പറ്റിയത്. ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിദഗ്ദ ചിക്തസക്ക് ഹനീഫ, റിയാസ് എന്നിവരെ പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച്ച രാത്രി എട്ടരയോടെ കോട്ടപ്പുറത്ത് വെച്ചായിരുന്നു സംഭവം. കോട്ടപ്പുറം സെൻററിൽ ഞായറാഴ്ച്ച വൈകുന്നേരം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പങ്കെടുത്ത കോൺഗ്രസ് സമ്മേളനം കഴിഞ്ഞ ശേഷമായിരുന്നു സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.