ദേശീയപാത വെളിമുക്കിൽ ചെരുപ്പ് ഫാക്​ടറിക്ക് തീപിടിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കിൽ ചെരുപ്പ് ഫാക്​ടറിക്ക് തീപിടിച്ചു. വെളിമുക്ക് സ്വദേശി കോയമോ​​െൻറയും മറ്റു ചിലരുടെയും ഉടമസ്ഥതയിലുള്ള പിസാഡ ചെരുപ്പ് കമ്പനിയുടെ ഫാക്​ടറിക്കാണ് തീപിടിച്ചത്. ചൊവ്വാഴ്​ച രാത്രി പത്തോടെയാണ് സംഭവം. 

മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളിൽ നിന്നെത്തിയ ആറ് ഫയർ യൂനിറ്റും നാട്ടുകാരും ഏറെനേരം പരിശ്രമിച്ചാണ് തീ അണച്ചത്. കമ്പനിയോട് ചേർന്നുള്ള അവിൽ മില്ലിലേക്ക് തീ പടർന്നെങ്കിലും കഠിനശ്രമത്താൽ അണക്കുകയായിരുന്നു. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.

Tags:    
News Summary - Chappal Factory Fired in Thiruranjadi -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.